India

സൂപ്പര്‍ താരം വിജയ്‌യുടെ തമിഴക വെട്രി കഴകം ആദ്യ സമ്മേളനം ഇന്ന്

സൂപ്പര്‍ താരം വിജയ്‌യുടെ  തമിഴക വെട്രി കഴകം ആദ്യ സമ്മേളനം ഇന്ന്
X

ചെന്നൈ: തമിഴ് നാട് രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദളപതിയുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഇന്ന്. സൂപ്പര്‍ താരം വിജയയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനമാണ് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ 85 ഏക്കറില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ വൈകിട്ട് നാലിനു നടക്കുന്നത്.പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും. 100 അടി ഉയരമുള്ള കൊടിമരത്തില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന പാര്‍ട്ടി പതാക വിജയ് ഉയര്‍ത്തും. ഫെബ്രുവരിയില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് ഓഗസ്റ്റിലാണ് പാര്‍ട്ടി പാതകയും ഗാനവും അവതരിപ്പിച്ചത്. ടിവികെയെ രജിസ്റ്റേര്‍ഡ് രാഷ്ട്രീയ പാര്‍ട്ടി ആയി തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it