India

വിശ്വഭാരതി സര്‍വകലാശാലാ ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

വിശ്വഭാരതി സര്‍വകലാശാലാ ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍
X

ശാന്തിനികേതന്‍: പശ്ചിമബംഗാളിലെ ഭിര്‍ഭൂം ജില്ലയിലെ വിശ്വഭാരതി സര്‍വകലാശാലാ ഹോസ്റ്റലില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ തൂങിമരിച്ച നിലയില്‍ കണ്ടെത്തി. ഗണിത വിദ്യാര്‍ഥിയായ പാര്‍ഥ ദാസ്(19)നെ ആണ് ശനിയാഴ്ച രാവിലെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങിയ നിലയില്‍ കണ്ടെത്തിയതെന്നു അധികൃതര്‍ അറിയിച്ചു. രാംപുര്‍ഹാത് സ്വദേശിയായ ദാസ് വെള്ളിയാഴ്ചയാണ് വീട്ടില്‍ നിന്നു തിരിച്ചെത്തിയതെന്നു സഹപാഠികള്‍ പറഞ്ഞു.

ശനിയാഴ്ച പ്രഭാത ഭക്ഷണം കഴിക്കാന്‍ ദാസിനെ കാണാതിരുന്നതിനെ തുടര്‍ന്നു സഹപാഠികള്‍ മുറിയിലെത്തുകയായിരുന്നു. അകത്തു നിന്നും പൂട്ടിയ നിലയില്‍ കണ്ട മുറിയിലേക്കു സഹപാഠികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചു പ്രവേശിച്ചപ്പോഴാണ് ദാസിനെ മരിച്ച നിലയില്‍ കണ്ടത്.

Next Story

RELATED STORIES

Share it