India

വിദ്യാര്‍ഥികള്‍ ജയ് ഭാരത് വിളിച്ചു കൊണ്ട് ഹാജര്‍ രേഖപ്പെടുത്തണമെന്ന് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ്

നിലവില്‍ പ്രസന്റ് എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നതെന്നും ഇത് ജയ്ഹിന്ദ് എന്നോ ജയ് ഭാരത് എന്നോ പറയണമെന്നുമാണ് ഡയറക്ടറേറ്റ് ഓഫ് പ്രൈമറി എജുക്കേഷന്‍ ആന്റ് ഗുജറാത്ത് സെക്കന്റ്‌റി ആന്റ് ഹയര്‍ സെക്കന്റ്‌റി എജുക്കേഷന്‍ ബോര്‍ഡിന്റെ (ജിഎസ്എച്ച്എസ്ഇബി) നിര്‍ദേശം.

വിദ്യാര്‍ഥികള്‍ ജയ് ഭാരത് വിളിച്ചു കൊണ്ട് ഹാജര്‍ രേഖപ്പെടുത്തണമെന്ന് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ്
X

അഹ്മദാബാദ്: സ്‌കൂളുകളില്‍ ഹാജര്‍ രേഖപ്പെടുത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ ജയ്ഹിന്ദ് എന്നോ ജയ് ഭാരത് എന്നോ പറയണമെന്ന് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. നിലവില്‍ പ്രസന്റ് എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നതെന്നും ഇത് ജയ്ഹിന്ദ് എന്നോ ജയ് ഭാരത് എന്നോ പറയണമെന്നുമാണ് ഡയറക്ടറേറ്റ് ഓഫ് പ്രൈമറി എജുക്കേഷന്‍ ആന്റ് ഗുജറാത്ത് സെക്കന്റ്‌റി ആന്റ് ഹയര്‍ സെക്കന്റ്‌റി എജുക്കേഷന്‍ ബോര്‍ഡിന്റെ (ജിഎസ്എച്ച്എസ്ഇബി) നിര്‍ദേശം.

ഈ വര്‍ഷം മൂതല്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികളും പുതിയ രീതി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ഥികളില്‍ ചെറുപ്പം മുതലേ ദേശസ്‌നേഹം വളര്‍ത്താനാണ് പുതിയ രീതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും സര്‍ക്കുലറില്‍ വകുപ്പ് വ്യക്തമാക്കുന്നു. ഇത്തരത്തില്‍ തന്നെയായിരുന്നു കാലങ്ങളായി വിദ്യാര്‍ഥികള്‍ ഹാജര്‍ രേഖപ്പെടുത്തിയിരുന്നതെന്നും പിന്നീടെപ്പോഴോ ഇത് വിദ്യാര്‍ഥികള്‍ മറക്കുകയും പ്രസന്റ് എന്നു പറയുന്ന പുതിയ രീതി സ്വീകരിക്കുകയായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിങ് ചൂഡസാമ പറഞ്ഞു.

പുതിയ തീരുമാനത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും പുതുവര്‍ഷം മൂതല്‍ പുതിയ രീതി ആരംഭിക്കുമെന്നും ഇക്കാര്യമാവശ്യപ്പെട്ട് എല്ലാ ജില്ലകളിലേക്കും സര്‍ക്കുലര്‍ അയച്ചതായും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it