India

വിവാദ പ്രസംഗം: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെതിരേ മാനനഷ്ടക്കേസ്

എഐഎഡിഎംകെയുടെ അഭിഭാഷകന്‍ ടി രാമചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ തൊണ്ടമുത്തൂര്‍ പോലിസാണ് സ്റ്റാലിനെതിരേ കേസെടുത്തത്.

വിവാദ പ്രസംഗം: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെതിരേ മാനനഷ്ടക്കേസ്
X

കോയമ്പത്തൂര്‍: വിവാദപ്രസംഗത്തിന്റെ പേരില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെതിരേ മാനനഷ്ടക്കേസ് രജിസ്റ്റര്‍ ചെയ്തു. എഐഎഡിഎംകെയുടെ അഭിഭാഷകന്‍ ടി രാമചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ തൊണ്ടമുത്തൂര്‍ പോലിസാണ് സ്റ്റാലിനെതിരേ കേസെടുത്തത്. കോയമ്പത്തൂരില്‍ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ തമിഴ്‌നാട് നഗരകാര്യ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എസ് പി വേലുമണിയ്‌ക്കെതിരേ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.

റാലിക്കിടെ വേലുമണിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് സ്റ്റാലിന്‍ ഉന്നയിച്ചിരുന്നത്. തമിഴ്‌നാട്ടിലെ അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളില്‍ മുന്‍പന്തിയിലാണ് വേലുമണി. മന്ത്രി അനധികൃതമായി ബന്ധുക്കള്‍ക്ക് കരാര്‍ നല്‍കാന്‍ 100 കോടി രൂപ വെട്ടിച്ചു. പൊള്ളാച്ചി പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ്. അധികാരമുപയോഗിച്ച് മന്ത്രിക്കെതിരായ കേസുകള്‍ പോലിസും ക്രൈംബ്രാഞ്ചും തേച്ചുമായ്ച്ചുകളയുകയാണ്. വീരമണി നടത്തിയ അഴിമതിയിലെ പങ്കാളിത്തം സംബന്ധിച്ച് തെളിവുകള്‍ ശേഖരിച്ചുവരികയാണ്. തെളിവുകള്‍ ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുന്നില്ല. അധികാരം ലഭിച്ചുകഴിഞ്ഞാല്‍ തെളിവുകള്‍ വിജിലന്‍സിന് കൈമാറും. വേലുമണിയെ ജയിലില്‍ അടയ്ക്കുകയെന്നതാവും തന്റെ ആദ്യ കര്‍ത്തവ്യമെന്നും സ്റ്റാലിന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it