India

സ്പുട്നിക് വാക്സിന്‍; ജൂൺ 15 മുതൽ ഡൽഹിയിൽ ലഭ്യമാകും

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിലനിർണയ ഷെഡ്യൂൾ അനുസരിച്ച്‌ സ്വകാര്യ ആശുപത്രികളിൽ സ്പുട്നിക്കിൻറെ ഒരു ഡോസിന് 1,145 രൂപയാണ് വില

സ്പുട്നിക് വാക്സിന്‍; ജൂൺ 15 മുതൽ ഡൽഹിയിൽ ലഭ്യമാകും
X

ന്യൂഡൽഹി: ജൂൺ 15 മുതൽ ഡൽഹിയിൽ റഷ്യയുടെ സ്പുട്നിക് V കൊവിഡ് വാക്സിൻ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ലഭ്യമാകുമെന്ന് റിപോർട്ട്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിലനിർണയ ഷെഡ്യൂൾ അനുസരിച്ച്‌ സ്വകാര്യ ആശുപത്രികളിൽ സ്പുട്നിക്കിൻറെ ഒരു ഡോസിന് 1,145 രൂപയാണ് വില. അപ്പോളോ ഹോസ്പിറ്റലും ഡോ. റെഡ്ഡീസ് ലബോറട്ടറിയും സ്പുട്‌നിക് വാക്സിൻറെ ആദ്യ ഘട്ട വിതരണം മേയ് 17ന് ഹൈദരാബാദിലും മേയ് 18ന് വിശാഖപട്ടണത്തും ആരംഭിച്ചിരുന്നു.

കോണ്ടിനെൻറൽ ഹൈദരാബാദിലെ ഹോസ്പിറ്റലുകളിലും വാക്സിൻ ലഭ്യമാണ്. രാജ്യത്ത് സ്പുട്നിക്കിൻറെ നിർമാണ‑ വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കർണാടകയിലെ ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്ബിപിഎൽ) എന്ന സ്ഥാപനമാണ് വാക്സിൻ നിർമ്മിക്കുന്നത്. അഞ്ചു കോടി ഡോസ് വാക്‌സിൻ വർഷത്തിനുള്ളിൽ ഉൽപാദിപ്പിക്കാനാണ് ശിൽപ ബയോളജിക്കൽസിൻറെ തീരുമാനം. അതേസമയം മേയ് 14ന് സ്പുട്നിക് വാക്സിൻറെ വിതരണം ഇന്ത്യയിൽ ആരംഭിച്ചിരുന്നു. വാക്സിൻറെ വാണിജ്യപരമായ വിതരണം ജൂണിൽ ആരംഭിക്കാനാണ് തീരുമാനം.

Next Story

RELATED STORIES

Share it