ത്രിശൂലം കൊണ്ട് കുത്തിക്കൊന്നു; ദുര്‍മന്ത്രവാദിനിയും ഭര്‍ത്താവും അറസ്റ്റില്‍
മുറി അടച്ചിട്ട് മന്ത്രവാദ ക്രിയകള്‍ നടത്തുന്നതിനിടെയാണ് ത്രിശൂലം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്
റാഞ്ചി: ജാര്‍ഖണ്ഡിലെ ഗാര്‍വ ജില്ലയില്‍ ദുര്‍മന്ത്രവാദിനി മധ്യവയസ്‌കയെ ത്രിശൂലം കൊണ്ട് കുത്തിക്കൊന്നു. പിശാചുബാധ ഒഴിപ്പിക്കുന്നതിനിടെ ത്രിശൂലം കൊണ്ടുള്ള കുത്തേറ്റ് 45കാരിയായ രുധിനി ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിനി ആലം ദേവിയേയും ഭര്‍ത്താവിനെയും പോലിസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി അസുഖബാധിതയായിരുന്ന രുധിനി ദേവിയെ നിരവധി ഡോക്ടര്‍മാര്‍ ചികില്‍സിച്ചെങ്കിലം ഭേദമാവാത്തതിനെ തുടര്‍ന്നാണ് മന്ത്രവാദിനിയെ സമീപിച്ചതെന്നു ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് മുറി അടച്ചിട്ട് മന്ത്രവാദ ക്രിയകള്‍ നടത്തുന്നതിനിടെയാണ് ത്രിശൂലം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. നിലവിളി കേട്ട് ബന്ധുക്കള്‍ ഓടിയെത്തിയപ്പോള്‍ രുധിനി ദേവി ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. കണ്ണിലും കാലിലും വയറിലും ത്രിശൂലം കൊണ്ടുള്ള നിരവധി കുത്തുകള്‍ ഏറ്റതാണ് രുധിനി ദേവി കൊല്ലപ്പെടാന്‍ കാരണമെന്ന് പോലിസും വ്യക്തമാക്കി. കൃത്യത്തിന് ഉപയോഗിച്ച ത്രിശൂലം പോലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രവാദിനിയെയും ഭര്‍ത്താവിനെയും പോലിസ് കസ്റ്റഡിയിലെടുത്തത്.
RELATED STORIES
ഡല്‍ഹി സഫ്ദര്‍ജുങ് ആശുപത്രിയില്‍ തീപിടിത്തം
27 May 2022 5:06 AM GMTകശ്മീരില്‍ 4 സായുധരെ വധിച്ചു; 2 പേര് ടിവി അവതാരകയുടെ കൊലപാതകികളെന്ന്...
27 May 2022 4:54 AM GMTകൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; 2 മരണം
27 May 2022 4:39 AM GMTപാതിരാത്രി പോലിസിന്റെ പോപുലര്‍ ഫ്രണ്ട് വേട്ട; 23 പേരെ...
27 May 2022 4:07 AM GMTഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTസ്വര്‍ണ്ണക്കടത്ത്; കരിപ്പൂരില്‍ പിടിയിലായ വിമാന ജീവനക്കാരന് 6 തവണ...
27 May 2022 3:24 AM GMT