India

ബജറ്റ് സമ്മേളനം ഇന്ന്; നാളെ പൊതുബജറ്റ്

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗ സമയം കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ബാഡ്ജ് ധരിക്കുമെന്ന് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ചാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബജറ്റ് സമ്മേളനം ഇന്ന്; നാളെ പൊതുബജറ്റ്
X

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റുസമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്തസമ്മേളനത്തെയാണ് രാഷ്ട്രപതി അഭിസംബോധനചെയ്യുക. പിന്നീട് ബജറ്റിനുമുന്നോടിയായുള്ള സാമ്പത്തികസര്‍വേ ഇന്നു ലോകസഭയില്‍ സമര്‍പ്പിക്കും.

നാലെ രാവിലെ 11 മണിക്കാണ് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി 11ന് ആദ്യഘട്ട ബജറ്റുസമ്മേളനം കഴിഞ്ഞാല്‍ മാര്‍ച്ച് രണ്ടിനുതുടങ്ങി ഏപ്രില്‍ മൂന്നുവരെ രണ്ടാംഘട്ട സമ്മേളനം നടക്കും.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗ സമയം കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ബാഡ്ജ് ധരിക്കുമെന്ന് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ചാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയാണ് നിര്‍മല സീതാരാമന്റെ രണ്ടാം ബജറ്റ്. റിയല്‍ എസ്‌റ്റേറ്റ്, വ്യവസായിക നിര്‍മ്മാണ മേഖലകളില്‍ തുടരുന്ന മാന്ദ്യം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ തുടങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന് മുന്നിലെ വെല്ലുവിളികള്‍ നിരവധിയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 102 ലക്ഷംകോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിക്കുകയും കോര്‍പ്പറേറ്റ് നികുതികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്‌തെങ്കിലും മാന്ദ്യം മറികടക്കാനായില്ല.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്ററി കാര്യമന്ത്രി പ്രല്‍ഹാദ് ജോഷി ഇന്നലെ പാര്‍ലമെന്റില്‍ വിളിച്ചുവരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, തവാര്‍ ചന്ദ് ഗെലോട്ട്, അര്‍ജുന്‍ മേഘ്വാള്‍, വി മുരളീധരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it