India

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവ്‌രാജ് സിങ് ചൗഹാന്‍ അധികാരമേറ്റു

ഇത് നാലാം തവണയാണ് ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്.

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവ്‌രാജ് സിങ് ചൗഹാന്‍ അധികാരമേറ്റു
X

ഭോപ്പാല്‍:മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ അധികാരമേറ്റു. രാജ്ഭവനില്‍, ഇന്നലെ രാത്രി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഭൂരിപക്ഷം നഷ്ടപ്പെട്ട കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവച്ചതിന് പിന്നാലെയാണ് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. വിശ്വാസവോട്ടെടുപ്പിന് സുപ്രിം കോടതി നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

ഇത് നാലാം തവണയാണ് ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിലെ 22 എംഎല്‍എമാരും ബിജെപിയിലേക്ക് കൂറുമാറിയതോടെ കമല്‍നാഥ് സര്‍ക്കാര്‍ നിലംപൊത്തി.

സര്‍ക്കാര്‍ രൂപീകരിക്കാനായതില്‍ ചൗഹാനെ അഭിനന്ദിച്ച ജോതിരാദിത്യ സിന്ധ്യ സംസ്ഥാനത്തിന്റെ വികസനത്തിന് കൂടെയുണ്ടാകുമെന്ന് ട്വീറ്റ് ചെയ്തു. ജോതിരാദിത്യ സിന്ധ്യക്കൊപ്പം വന്ന ആറ് മന്ത്രിമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയേക്കുമെന്നാണ് സൂചന. അമിത് ഷായുടെ അടുപ്പക്കാരനും ബിജെപി ചീഫ് വിപ്പുമായ നരോത്തം മിശ്ര, കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു ബിജെപി പരിഗണിച്ചിരുന്നു.

Next Story

RELATED STORIES

Share it