കോഴിയിറച്ചിയും മുട്ടയും സസ്യാഹാരമായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി
മുംബൈ: കോഴിറച്ചിയും മുട്ടയും സസ്യാഹാരമായി പ്രഖ്യാപിക്കാന്‍ ആയുഷ് മന്ത്രാലയം തയ്യാറാവണമെന്ന് ശിവസേനയുടെ രാജ്യസഭാ എംപി സഞ്ജയ് റാവത്ത്. ആയുര്‍വേദത്തിന്റെ പ്രയോജനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച രാജ്യസഭയില്‍ നടക്കുന്നതിനിടയിലാണ് ശിവസേന എംപിയുടെ ആവശ്യം.
കോഴിയിറച്ചി സസ്യഭക്ഷണമാണോ സസ്യേതര ഭക്ഷണമാണോ എന്ന കാര്യം വ്യക്തമാക്കണം. ഒരിക്കല്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു. ഒരു പ്രത്യേക തരം ആയുര്‍വേദ കോഴിയിറച്ചിയാണ് അന്നു വിളമ്പിയത് എന്നാണ് അന്നവര്‍ പറഞ്ഞത്. ആയുര്‍വേദ രീതിയില്‍ വളര്‍ത്തുന്ന കോഴിയാണിതെന്നും അതിന്റെ ഇറച്ചി കഴിച്ചാല്‍ എല്ലാ രോഗങ്ങളും മാറുമെന്നും അവര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ആയുര്‍വേദ ഭക്ഷണം മാത്രം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടും. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് പ്രോട്ടീനിനായി ഇത്തരത്തിലുള്ള മുട്ട കഴിക്കാം- സഞ്ജയ് റാവത്ത് വ്യത്മാക്കി.
RELATED STORIES
1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMT'പള്ളികള്‍ തര്‍ക്കമന്ദിരങ്ങളാക്കി കലാപത്തിന് ഒരുക്കം കൂട്ടുന്നു',...
19 May 2022 4:17 PM GMTസംസ്ഥാനത്ത് ആദ്യമായി ജന്റം എസി ലോ ഫ്ളോര്‍ ബസുകള്‍ പൊളിക്കുന്നു;...
19 May 2022 4:06 PM GMT