India

ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ അഞ്ച് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

ഷര്‍ജീല്‍ ഇമാമിനെ പട്യാല ഹൗസ് കോടതിയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റാണ് ഇമാമിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്.

ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ അഞ്ച് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
X

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥിയും സിഎഎ വിരുദ്ധ പ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഇമാമിനെ കോടതി അഞ്ചുദിവസം ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ഷര്‍ജീല്‍ ഇമാമിനെ പട്യാല ഹൗസ് കോടതിയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റാണ് ഇമാമിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം, സുരക്ഷാ കാരണങ്ങളാല്‍ ഇമാമിനെ പട്യാല ഹൗസ് കോടതി മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയതെന്ന് പോലിസ് ക്രൈംബ്രാഞ്ചിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോവുന്നതിന് മുമ്പ് ഇമാമിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അലിഗഡ് മുസ്‌ലിം സര്‍വകലാശാല പരിസരത്ത് കഴിഞ്ഞ ജനുവരി 16ന് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലാണ് ഷര്‍ജീലിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ശാഹീന്‍ ബാഗിലും മറ്റുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തുകൊണ്ട് ഷര്‍ജീല്‍ നടത്തിയ പല പ്രസംഗങ്ങളും ഇന്ത്യയെ വിഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണെന്നാണ് പോലിസിന്റെ ആരോപണം. എന്നാല്‍, അഭിഭാഷകര്‍ പറയുന്നത് ഇങ്ങനെയുള്ള പ്രസംഗങ്ങള്‍ക്കൊക്കെ ദേശദ്രോഹം പോലെ ജാമ്യംകിട്ടാത്ത വകുപ്പുകള്‍ ചുമത്താന്‍ തുടങ്ങിയാല്‍ പിന്നെ പകുതിയിലധികം രാഷ്ട്രീയനേതാക്കളും ഇന്ത്യയില്‍ തടവറകള്‍ക്കുള്ളില്‍ സ്ഥിരതാമസമാക്കേണ്ടിവരുമെന്നാണ്.

Next Story

RELATED STORIES

Share it