ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരേ കേസ്
ആര്‍പിഎഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലും ഇപ്പോള്‍ ജബല്‍പൂരിലെ സെന്‍ട്രല്‍ റെയില്‍വേ ആസ്ഥാനത്ത് ചീഫ് സെക്യൂരിറ്റി കമ്മീഷണറുമായി സേവനമനുഷ്ടിക്കുന്ന വിജയ് ഖതാര്‍കറിനെതിരേയാണ് പോലിസ് കേസെടുത്തത്.
ഭോപാല്‍: മധ്യപ്രദേശില്‍ ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരേ റെയില്‍വേ പോലിസ് കേസെടുത്തു. ആര്‍പിഎഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലും ഇപ്പോള്‍ ജബല്‍പൂരിലെ സെന്‍ട്രല്‍ റെയില്‍വേ ആസ്ഥാനത്ത് ചീഫ് സെക്യൂരിറ്റി കമ്മീഷണറുമായി സേവനമനുഷ്ടിക്കുന്ന വിജയ് ഖതാര്‍കറിനെതിരേയാണ് പോലിസ് കേസെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
നാര്‍സിങ്പൂരില്‍നിന്ന് ജബല്‍പൂരിലേക്ക് യാത്രചെയ്യുകയായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കുനേരെയാണ് പീഡനശ്രമമുണ്ടായത്. ട്രെയിന്റെ താഴത്തെ ബെര്‍ത്തില്‍ ഉറങ്ങുകയായിരുന്നു യുവതിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നുവെന്ന് ജബല്‍പൂര്‍ എസ്പി സുനില്‍കുമാര്‍ ജെയ്ന്‍ അറിയിച്ചു. ഉടന്‍തന്നെ യുവതി ബഹളംവയ്ക്കുകയും മറ്റ് യാത്രക്കാരെ വിവരമറിയിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് ടിടിഇ സ്ഥലത്തെത്തുകയും പോലിസിനെ വിവരമറിയിക്കുകയുമായിരുന്നു.
RELATED STORIES
കേരളത്തില്‍ ഇന്നും തീവ്രമഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച്...
17 May 2022 1:13 AM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍...
16 May 2022 5:25 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTകെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMT