India

എന്‍സിപി നേതാവ് ഡി പി ത്രിപാഠി അന്തരിച്ചു

2012 മുതല്‍ 2018 വരെ രാജ്യസഭാ അംഗമായിരുന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരാണ് ജന്മദേശം.

എന്‍സിപി നേതാവ് ഡി പി ത്രിപാഠി അന്തരിച്ചു
X

ന്യൂഡല്‍ഹി: മുതിര്‍ന്ന എന്‍സിപി നേതാവ് ഡി പി ത്രിപാഠി (67) അന്തരിച്ചു. അര്‍ബുദരോഗബാധിതനായ അദ്ദേഹം ദീര്‍ഘനാളായി ഡല്‍ഹിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. എന്‍സിപിയുടെ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് വളര്‍ന്നുവന്നത്. 2012 മുതല്‍ 2018 വരെ രാജ്യസഭാ അംഗമായിരുന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരാണ് ജന്മദേശം. പാര്‍ട്ടി നേതാക്കള്‍ക്ക് വഴിക്കാട്ടിയും ഉപദേശകനുമായിരുന്നു ത്രിപാഠിയെന്ന് പാര്‍ട്ടി നേതാവ് സുപ്രിയ സുലെ ട്വീറ്റ് ചെയ്തു.

എന്‍സിപിയുടെ തുടക്കകാലം മുതല്‍ അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കിയ ബുദ്ധിപരമായ ഉപദേശവും മാര്‍ഗനിര്‍ദേശവും വിലപ്പെട്ടതാണ്. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അവര്‍ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അനുസ്മരിച്ചു. എല്ലായ്‌പ്പോഴും അദ്ദേഹത്തിന് തുറന്ന മനസ്സും പ്രായോഗികചിന്തയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ത്രിപാഠിയുടെ നിര്യാണത്തില്‍ അനുസ്മരിച്ചു.

Next Story

RELATED STORIES

Share it