മുംബൈയില്‍ പെരുമഴ; സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
മുംബൈയില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായ മഴ മെട്രോനഗരത്തെ സ്തംഭിപ്പിച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇന്ന് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.
മുംബൈ: മുംബൈയില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായ മഴ മെട്രോനഗരത്തെ സ്തംഭിപ്പിച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇന്ന് സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.
ഇന്നും നാളെയും അതിതീവ്രമഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ബീച്ചുകളില്‍ അപടസാധ്യതയുള്ളതിനാല് ജനങ്ങള്‍ കടലിനരികിലേക്ക് പോവരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
താനെയില്‍ വെള്ളം കയറിയ വീട്ടില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മുംബ്ര ജില്ലയില്‍ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പാര്‍ഗാര്‍ ജില്ലയിലും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മുതല്‍ 36 മണിക്കൂര്‍ വരെ ശക്തമായ മഴയുണ്ടാകുമെന്ന് മുംബൈ കാലവസ്ഥാ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കെ എസ് ഹൊസലികാര് പറഞ്ഞു.
RELATED STORIES
അനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMTപോലിസിനെക്കണ്ടു ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു
19 May 2022 5:48 PM GMT