India

കനത്ത മഴ; ഒഡീഷയില്‍ സ്‌കൂളുകള്‍ അടച്ചു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി

കനത്ത മഴ; ഒഡീഷയില്‍ സ്‌കൂളുകള്‍ അടച്ചു, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി
X

ഭൂവനേശ്വര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒഡീഷയിലെ സ്‌കൂളുകള്‍ അടച്ചു. സംസ്ഥാനത്തെ 12 ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് രണ്ട് ദിവസത്ത അവധി നല്‍കിയത്. ഖോര്‍ധ, പുരി, കട്ടക്ക്, ജഗത്സിങ്പൂര്‍, കേന്ദ്രപാറ, ധെങ്കനല്‍, നയാഗഡ്, ഗഞ്ചം, കന്ധമാല്‍ അംഗുല്‍ ജജ്പൂര്‍, ബൗദ് ജില്ലകളെ സ്‌കൂളുകളാണ് അടച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി സമീര്‍ ഡാഷ് പറഞ്ഞു. കൊവിഡ് സ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് 9, 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിശക്തി പ്രാപിച്ചതോടെയാണ് സംസ്ഥാനത്ത് മഴ ശക്തമായത്. ഭൂവനേശ്വറില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രാവിലെ 8.30വരെ 195 മില്ലീ ലിറ്റര്‍ മഴ ലഭിച്ചു. ഇതോടെ 63 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് പഴങ്കഥയായത്. ഈ കാലയളവില്‍ 341 മില്ലിമീറ്റര്‍ മഴയോടെ 87 വര്‍ഷത്തെ പഴക്കമുള്ള റെക്കോഡും പുരി മറികടന്നു. 13 ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ സാഹചര്യവും നദികളിലെ ജലനിരപ്പ് ഉയരുന്നതും അവലോകനം ചെയ്തതായി ജലവിഭവ വകുപ്പ് അറിയിച്ചു. എല്ലാ ജീവനക്കാരുടെയും ലീവുകള്‍ റദ്ദാക്കി ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കട്ടക്കിലെയും ഭുവനേശ്വറിലെയും അധികാരികള്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം പുറന്തള്ളുന്നതിനായി 400 ഓളം പമ്പുകളില്‍ ഏര്‍പ്പെട്ടാക്കിയിട്ടുണ്ട്. കട്ടക്കില്‍ വീടുകളില്‍ വെള്ളം കയറിയ ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തതായി സിവില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it