India

സനാതന ധര്‍മ്മ പരാമര്‍ശം; ഉദയനിധി സ്റ്റാലിനെതിരെ പുതിയ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യില്ല

സനാതന ധര്‍മ്മ പരാമര്‍ശം; ഉദയനിധി സ്റ്റാലിനെതിരെ പുതിയ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യില്ല
X

ചെന്നൈ: 'സനാതന്‍ ധര്‍മ്മത്തെ ഉന്മൂലനം ചെയ്യുക'' എന്ന പരാമര്‍ശത്തിന്റെ പേരില്‍ തമിഴ്നാട് ഉപമുഖ്യമന്ത്രി എം ഉദയനിധി സ്റ്റാലിനെതിരെ പുതിയ എഫ്ഐആറുകള്‍ ഫയല്‍ ചെയ്യരുതെന്ന് സുപ്രിം കോടതി വ്യാഴാഴ്ച ഉത്തരവിട്ടു. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിര്‍ബന്ധിത നടപടികളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഇടക്കാല ഉത്തരവിന്റെ കാലാവധി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നീട്ടി.

2023 സെപ്റ്റംബറില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കവെ, 'സനാതന്‍ ധര്‍മ്മം' സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും അത് ''ഉന്മൂലനം'' ചെയ്യണമെന്നും ഡിഎംകെ നേതാവ് പറഞ്ഞിരുന്നു. 'സനാതന്‍ ധര്‍മ്മ'ത്തെ കൊറോണ വൈറസ് , മലേറിയ, ഡെങ്കി എന്നിവയോട് ഉപമിച്ച അദ്ദേഹം അത് നശിപ്പിക്കണമെന്നും പറഞ്ഞിരുന്നു.


Next Story

RELATED STORIES

Share it