ഗ്രാമവികസന പ്രവര്‍ത്തനം; കേരളത്തിന് എട്ട് ദേശീയ അവാര്‍ഡുകള്‍
തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലെ മികവിന് നാല് ദേശീയ അവാര്‍ഡുകളും കുടുംബശ്രീ മിഷന് ദീന്‍ ദയാല്‍ കൗശല്യയോജനക്ക് ഒരു അവാര്‍ഡും സംസ്ഥാന ഗ്രാമവികസന വകുപ്പില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ നടത്തിപ്പിന് രണ്ട് ദേശീയ അവാര്‍ഡുകളും ദിശ മീറ്റിങ്ങിന്റെ മികച്ച നടത്തിപ്പിന് ഒരു അവാര്‍ഡുമാണ് ലഭിച്ചത്.

ന്യൂഡല്‍ഹി: കേരളത്തിന് ഗ്രാമവികസനപ്രവര്‍ത്തനങ്ങള്‍ക്ക് എട്ട് ദേശീയ അവാര്‍ഡുകള്‍. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലെ മികവിന് നാല് ദേശീയ അവാര്‍ഡുകളും കുടുംബശ്രീ മിഷന് ദീന്‍ ദയാല്‍ കൗശല്യയോജനക്ക് ഒരു അവാര്‍ഡും സംസ്ഥാന ഗ്രാമവികസന വകുപ്പില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ നടത്തിപ്പിന് രണ്ട് ദേശീയ അവാര്‍ഡുകളും ദിശ മീറ്റിങ്ങിന്റെ മികച്ച നടത്തിപ്പിന് ഒരു അവാര്‍ഡുമാണ് ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന് സുരക്ഷിത സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയതിന് സംസ്ഥാന തൊഴിലുറപ്പ് മിഷന് വേണ്ടി ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്‍ പത്മകുമാര്‍ ഐഎഎസ് അവാര്‍ഡ് ഏറ്റുവാങ്ങി.
ദീന്‍ദയാല്‍ കൗശല്യ യോജന ഫലപ്രദമായി നടപ്പാക്കിയതിന് കുടുംബശ്രീ മിഷനുവേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐഎഎസ് അവാര്‍ഡ് ഏറ്റുവാങ്ങി. തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ജില്ലയ്ക്കുള്ള ദേശീയ അവാര്‍ഡ് കോട്ടയം ജില്ലയ്ക്കുവേണ്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ- ഓഡിനേറ്റര്‍ പി എസ് ഷിനോ എന്നിവര്‍ ഏറ്റുവാങ്ങി. പിഎംഎവൈ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് വയനാട് ജില്ലയിലെ പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യനും മികച്ച വില്ലേജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസര്‍ക്കുള്ള അവാര്‍ഡ് ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്ക് വിഇഒ എ വി ദിവ്യയ്ക്കും ലഭിച്ചു.
തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി സുരക്ഷിത സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച കേരള എന്‍ഐസിയും പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തും അവാര്‍ഡിന് അര്‍ഹമായി. ന്യൂഡല്‍ഹി പുസ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി, ഗ്രാമവികസന പഞ്ചായത്തീരാജ് വകുപ്പുമന്ത്രി നരേന്ദ്രസിങ് തോമര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി, സെക്രട്ടറി അമര്‍ജീത് സിന്‍ഹ സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍, ഡിഡിജി ഗയാ പ്രസാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
RELATED STORIES
യുവതിക്ക് ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ ക്രൂരമര്‍ദ്ദനം: അസിസ്റ്റന്റ്...
28 May 2022 5:54 PM GMTഏക സിവില്‍കോഡ് എല്ലാവര്ക്കും സുരക്ഷിതത്വം നല്‍കുമെന്ന് ഉത്തരാഖണ്ഡ്...
28 May 2022 5:54 PM GMTമെയ്ക്ക് സെന്‍സ് ഓഫ് മെന്‍സസ്; 'പവര്‍ ടു ദി പിരീഡ്' നൈറ്റ് റണ്‍ നടത്തി
28 May 2022 5:32 PM GMTപ്രവാസിയ്ക്കു കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷന്
28 May 2022 5:18 PM GMTഅയര്‍ലന്റിലും കുരങ്ങുപനി സ്ഥിരീകരിച്ചു
28 May 2022 5:15 PM GMTഇന്ത്യന്‍ ബാങ്ക് വിളിക്കുന്നു: 312 സ്പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയില്‍...
28 May 2022 5:08 PM GMT