India

ഗുജറാത്തില്‍ റോപ് വേയുടെ കേബിള്‍ പൊട്ടി ട്രോളി തകര്‍ന്നുവീണു; ആറുമരണം

ഗുജറാത്തില്‍ റോപ് വേയുടെ കേബിള്‍ പൊട്ടി ട്രോളി തകര്‍ന്നുവീണു; ആറുമരണം
X

ഗാന്ധിനഗര്‍: ഗുജറാത്തിലെ പാവഗഢില്‍ കാര്‍ഗോ റോപ്വേ തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചു. നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോവുകയായിരുന്ന റോപ്വേയുടെ കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് ട്രോളി തകര്‍ന്നുവീഴുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം 3:30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ രണ്ട് ലിഫ്റ്റ്മാന്‍മാരും രണ്ട് തൊഴിലാളികളും ഉള്‍പ്പെടെ ആറുപേരാണ് മരിച്ചതെന്ന് പഞ്ചമഹല്‍ കളക്ടര്‍ സ്ഥിരീകരിച്ചു. നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കുന്നിന്‍ മുകളിലെ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. മുകളിലേക്ക് നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന കാര്‍ഗോ റോപ്വേ ട്രോളി, കേബിളുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. പോലിസും ഫയര്‍ ബ്രിഗേഡ് സംഘവും ഉടനെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

2000 പടികള്‍ കയറിയെത്തേണ്ട ക്ഷേത്രം 800 മീറ്ററോളം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരെ കൊണ്ടുപോകുന്ന പാസഞ്ചര്‍ റോപ്വേ മോശം കാലാവസ്ഥയെ തുടര്‍ന്ന് അടച്ചിട്ടിരുന്നെങ്കിലും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഗുഡ്സ് റോപ്വേ പ്രവര്‍ത്തിച്ചിരുന്നു. അപകടത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







Next Story

RELATED STORIES

Share it