India

സെക്യൂരിറ്റിക്കാരനെ വെടിവച്ചുകൊന്നു; എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ എട്ടുലക്ഷം കവര്‍ന്നു

മധ്യപ്രദേശിലെ ഗ്വാളിയാറിലെ റോഡില്‍ ശനിയാഴ്ച പട്ടാപ്പകലായിരുന്നു സംഭവം. ഗ്വാളിയാര്‍ സിറ്റി സെന്റര്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യബാങ്കിന്റെ എടിഎമ്മിലേക്കുള്ള പണവുമായി പോയ വാന്‍ തടഞ്ഞുനിര്‍ത്തിയാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്.

സെക്യൂരിറ്റിക്കാരനെ വെടിവച്ചുകൊന്നു; എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ എട്ടുലക്ഷം കവര്‍ന്നു
X

ഭോപാല്‍: സെക്യൂരിറ്റി ജീവനക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയശേഷം സ്വകാര്യബാങ്കിന്റെ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ എട്ടുലക്ഷം രൂപ കവര്‍ന്നു. മധ്യപ്രദേശിലെ ഗ്വാളിയാറിലെ റോഡില്‍ ശനിയാഴ്ച പട്ടാപ്പകലായിരുന്നു സംഭവം. ഗ്വാളിയാര്‍ സിറ്റി സെന്റര്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യബാങ്കിന്റെ എടിഎമ്മിലേക്കുള്ള പണവുമായി പോയ വാന്‍ തടഞ്ഞുനിര്‍ത്തിയാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. മൂന്നംഗ അക്രമിസംഘം ആദ്യം തോക്കുചൂണ്ടി ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

രമേശ് തോമര്‍ എന്ന സുരക്ഷാ ജീവനക്കാരനാണ് പണത്തിന് കാവലായി വാഹനത്തിലുണ്ടായിരുന്നത്. ഇദ്ദേഹം തോക്കെടുക്കുന്നതിന് മുമ്പുതന്നെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഎസ്പി സത്യേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ വാഹനത്തിന്റെ ഡ്രൈവര്‍ രഞ്ജിത്തിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ സിസി ടിവി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it