India

തെങ്കാശിയില്‍ വാഹനാപകടം; ആറ് മരണം, 28 പേര്‍ക്ക് പരിക്കേറ്റു

തെങ്കാശിയില്‍ വാഹനാപകടം; ആറ് മരണം, 28 പേര്‍ക്ക് പരിക്കേറ്റു
X

തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ പ്രൈവറ്റ് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. മധുരൈയില്‍ നിന്നും സെന്‍കോട്ടയിലേക്ക് പോവുന്ന ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പട്ടിയിലേക്ക് പോവുന്ന ബസ്സും തമ്മിലാണ് ഇടിച്ചത്. സെന്‍കോട്ടയിലേക്ക് പോവുന്ന ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലിസ് വ്യക്തമാക്കി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ കൂടുമെന്നാണ് റിപോര്‍ട്ട്.




Next Story

RELATED STORIES

Share it