India

കാത്തിരുന്ന വിപ്ലവം വരുന്നു; വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മാര്‍ക്കണ്ഡേയ കട്ജു

പൗരത്വ ഭേദഗതി നിയമത്തിനെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കട്ജുവിന്റെ പ്രതികരണം.

കാത്തിരുന്ന വിപ്ലവം വരുന്നു; വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മാര്‍ക്കണ്ഡേയ കട്ജു
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഏറെനാളായി കാത്തിരുന്ന വിപ്ലവം വരികയാണെന്നും നമ്മുടെ സഹോദരിമാര്‍ ഇതിനെ അതിജീവിക്കുമെന്നും കട്ജു പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെയാണ് കട്ജുവിന്റെ പ്രതികരണം.

വിദ്യാര്‍ഥിനികള്‍ക്കു നേരെ പോലിസ് നടത്തിയ അക്രമങ്ങളുടെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് 'കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നു' എന്ന് ട്വിറ്ററില്‍ കട്ജു കുറിച്ചത്. പോലിസ് അക്രമത്തിനെതിരേ ജാമിയ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈസ് ചാന്‍സിലറും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പോലിസ് നടപടി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അവര്‍ ഒറ്റയ്ക്കല്ല, താന്‍ ഒപ്പമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it