കോണ്ഗ്രസുമായി സഖ്യത്തിനു ഇനിയും തയ്യാറെന്ന് അരവിന്ദ് കെജ്രിവാള്
കോണ്ഗ്രസ് നേതാക്കളായ കപില് സിബല്, അഭിഷേക് സിങ്വി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു കെജ്രിവാളിന്റെ പ്രതികരണം
BY BSR14 April 2019 3:26 PM GMT

X
BSR14 April 2019 3:26 PM GMT
ന്യൂഡല്ഹി: മോദി-അമിത് ഷാ കൂട്ടുകെട്ടില്നിന്ന രാജ്യത്തെ രക്ഷിക്കാന് എന്തിനും തയ്യാറാണെന്നും കോണ്ഗ്രസുമായി സഖ്യത്തിന് ഇപ്പോഴും തയ്യാറാണെന്നും ആം ആദ്മി പാര്ട്ടി അധ്യക്ഷന് അരവിന്ദ് കെജ്റിവാള്. രാജ്യം ഏറെ അപകടത്തിലാണ്. മോദി-അമിത് ഷാ ഭരണത്തുടര്ച്ച ഇല്ലാതാക്കാന് എല്ലാ ശ്രമവും നടത്തുമെന്നും ഡല്ഹിയല് നടന്ന പ്രതിപക്ഷ പാര്ട്ടികളുടെ യോഗത്തിനു ശേഷം കെജ്രിവാള് പറഞ്ഞു. കോണ്ഗ്രസ് നേതാക്കളായ കപില് സിബല്, അഭിഷേക് സിങ്വി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണു കെജ്രിവാളിന്റെ പ്രതികരണം. അതേസമയം, സഖ്യം സംബന്ധിച്ച ചോദ്യത്തില്നിന്നു കപില് സിബല് ഒഴിഞ്ഞുമാറി. ഞങ്ങളേക്കാള് അധികം ഇതുസംബന്ധിച്ച് കെജ്രിവാളിന് അറിയാമെന്നും അദ്ദേഹത്തോട് തന്നെ ചോദിച്ചോളൂവെന്നുമായിരുന്നു സിബലിന്റെ മറുപടി. കോണ്ഗ്രസുമായി സഖ്യത്തിന് എപ്പോഴും തയ്യാറാണെന്ന് ആം ആദ്മി പാര്ട്ടി നേതാവും ഡല്ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും വ്യക്തമാക്കി. എന്നാല്, ഡല്ഹി മാത്രമായുള്ള സഖ്യത്തിന് തങ്ങള്ക്കു താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള് പിന്വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ് കുമാര് കുറ്റക്കാരന്;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMT