ഫത്തേപ്പൂര്‍ ബലാല്‍സംഗം: പ്രതി അറസ്റ്റില്‍; പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു
വെന്റിലേറ്ററിന്റെ സഹായത്താലാണ് പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്ന് കാണ്‍പൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ അവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് ലാല ലജ്പത് റായ് ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ അനുരാഗ് രാജോറിയ വ്യക്തമാക്കി.

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ ബലാല്‍സംഗം ചെയ്ത് തീക്കൊളുത്തിയ പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്താലാണ് പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്ന് കാണ്‍പൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ അവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് ലാല ലജ്പത് റായ് ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ അനുരാഗ് രാജോറിയ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് 18 കാരിയായ പെണ്‍കുട്ടിയെ അമ്മാവന്‍ ക്രൂരമായി പീഡിപ്പിച്ചത്. 90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ജീവനുവേണ്ടി മല്ലിട്ടുകൊണ്ടിരിക്കുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തിനുശേഷം ഒളിവില്‍പോയ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ പ്രതി മേവാലാലിനെ (25) കാണ്‍പൂരില്‍നിന്ന് പോലിസ് അറസ്റ്റുചെയ്തതായി ഔട്ട്‌ലുക്ക് റിപോര്‍ട്ട് ചെയ്തു.
അമ്മാവന്‍ തന്നെ ബലാല്‍സംഗം ചെയ്തശേഷം തീക്കൊളുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി വനിതാ പോലിസ് ഉദ്യോഗസ്ഥ വ്യക്തമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 25 കാരനായ അമ്മാവന്‍ സഹോദരിയെ ബലാല്‍സംഗം ചെയ്‌തെന്നും കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ തീക്കൊളുത്തുകയായിരുന്നുവെന്നുമാണ് പരാതിയില്‍ സഹോദരന്‍ പറയുന്നത്. പെണ്‍കുട്ടിയുടെ പിതാവും സമാനമൊഴിയാണ് നല്‍കിയത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ബന്ധു പീഡിപ്പിക്കുകയായിരുന്നെന്നുവെന്ന് പിതാവ് പറഞ്ഞു. സിഐ കപില്‍ ദേവ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഉന്നാവോയില്‍ ബലാല്‍സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീക്കൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ വിട്ടുമാറുംമുമ്പെയാണ് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.
RELATED STORIES
അസമില്‍ പ്രളയബാധിതരുടെ എണ്ണം 7.19 ലക്ഷമായി; ആകെ മരണം 24
23 May 2022 4:20 PM GMTചടങ്ങിനിടെ വരന്റെ വിഗ്ഗ് ഊരിപ്പോയി; വിവാഹത്തില്‍ നിന്ന് പിന്മാറി വധു
23 May 2022 3:45 PM GMTപോലിസ് സ്റ്റേഷന് തീവയ്പ് കേസ്: ജനക്കൂട്ടം എത്തിയത് പോലിസ് രേഖകള്‍...
23 May 2022 3:11 PM GMTകനത്ത മഴ; കേദാര്‍നാഥ് യാത്ര നിര്‍ത്തിവച്ചു
23 May 2022 2:06 PM GMTശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്
23 May 2022 12:54 PM GMTബിജെപിയും നിതീഷ് കുമാറും രണ്ട് തട്ടില്‍: ബീഹാറില്‍ ജാതി സെന്‍സസ്...
23 May 2022 12:34 PM GMT