രാജസ്ഥാനില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച 70 ഓളം ഭക്തര്‍ തളര്‍ന്നുവീണു; ഭക്ഷ്യവിഷബാധയെന്ന് മെഡിക്കല്‍ ഓഫിസര്‍
രാജസ്ഥാനിലെ ദുന്‍ഗാര്‍പൂര്‍ ജില്ലയിലെ അസ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഏകദേശം 60-70 വിശ്വാസികള്‍ ബോധരഹിതരായെന്ന് അസ്പൂരിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
BY NSH12 March 2021 6:01 AM GMT
X
NSH12 March 2021 6:01 AM GMT
ജയ്പൂര്‍: മഹാശിവരാത്രിയോട് അനുന്ധിച്ച് നടന്ന ചടങ്ങുകള്‍ക്കിടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച വിശ്വാസികള്‍ തളര്‍ന്നുവീണു. രാജസ്ഥാനിലെ ദുന്‍ഗാര്‍പൂര്‍ ജില്ലയിലെ അസ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഏകദേശം 60-70 വിശ്വാസികള്‍ ബോധരഹിതരായെന്ന് അസ്പൂരിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് കരുതുന്നത്. ഈ സംഖ്യ ഇനിയും ഉയരാമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അവശരായവരെ നാല് ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രസാദത്തിന്റെ സാംപിളും രോഗികളില്‍നിന്ന് ശേഖരിച്ച സ്രവങ്ങളും വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. ആശുപത്രികളില്‍ മെഡിക്കല്‍ സംഘങ്ങള്‍ ക്യാംപ് ചെയ്താണ് സാംപിളുകള്‍ ശേഖരിച്ചത്.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT