India

എന്‍ആര്‍സി പ്രക്രിയ ഹൈദരാബാദില്‍നിന്ന് ആരംഭിക്കണം; അമിത് ഷായോട് ബിജെപി എംഎല്‍എ രാജാ സിങ്

ഹൈദരാബാദില്‍ റോഹിന്‍ഗ്യകള്‍ യൂ ട്യൂബ് ചാനലും ഫുട്‌ബോള്‍ ക്ലബ്ബും സജ്ജമാക്കിയിരിക്കുകയാണ്. മറ്റേതൊരു പൗരന്‍മാരെപ്പോലെയാണ് അവര്‍ ഹൈദരാബാദ് റോഗിന്‍ഗ്യ ടിവി എന്ന പേരില്‍ യൂ ട്യൂബ് ചാനലും ഫുട്‌ബോള്‍ ക്ലബ്ബും നടത്തുന്നത്.

എന്‍ആര്‍സി പ്രക്രിയ ഹൈദരാബാദില്‍നിന്ന് ആരംഭിക്കണം; അമിത് ഷായോട് ബിജെപി എംഎല്‍എ രാജാ സിങ്
X

ഹൈദരാബാദ്: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) പ്രക്രിയ ഹൈദരാബാദില്‍നിന്ന് ആരംഭിക്കണമെന്ന് തെലങ്കാന ബിജെപി എംഎല്‍എ രാജാ സിങ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ട്വിറ്ററിലൂടെ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഹൈദരാബാദില്‍ റോഹിന്‍ഗ്യകള്‍ യൂ ട്യൂബ് ചാനലും ഫുട്‌ബോള്‍ ക്ലബ്ബും സജ്ജമാക്കിയിരിക്കുകയാണ്. മറ്റേതൊരു പൗരന്‍മാരെപ്പോലെയാണ് അവര്‍ ഹൈദരാബാദ് റോഗിന്‍ഗ്യ ടിവി എന്ന പേരില്‍ യൂ ട്യൂബ് ചാനലും ഫുട്‌ബോള്‍ ക്ലബ്ബും നടത്തുന്നത്.

അടുത്തതായി എന്താണ്, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണോയെന്ന് യൂ ട്യൂബ് ചാനലിന്റെയും ഫുട്‌ബോള്‍ ക്ലബ്ബിന്റെയും സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ട് രാജാ സിങ് ചോദിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ചൊന്നും തെലങ്കാന മുഖ്യമന്ത്രിയും ഡിജിപിയും ബോധവാന്‍മാരല്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷ പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ പേരില്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് ഹൈദരാബാദ് ഗോഷാമഹല്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജാ സിങ്. ഇദ്ദേഹം അടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകള്‍ നീക്കംചെയ്യാന്‍ ഫെയ്‌സ്ബുക്ക് തയ്യാറാവാത്തത് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുകൊണ്ടുവന്നിരുന്നു.

ഫെയ്‌സ്ബുക്ക് ബിജെപി അനുകൂല നിലപാട് സ്വീകരിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു. ഇതെത്തുടര്‍ന്ന് രാജാ സിങ്ങിനെ ഫെയ്‌സ്ബുക്ക് വിലക്കിയിരുന്നു. അക്രമവും വിദ്വേഷവും പ്രോല്‍സാഹിപ്പിക്കരുതെന്ന നയം ലംഘിച്ചതിന്റെ പേരിലായിരുന്നു ഫെയ്‌സ്ബുക്കില്‍നിന്നും ഇന്‍സ്റ്റഗ്രാമില്‍നിന്നും രാജാ സിങ്ങിനെ നീക്കിയത്. എന്നാല്‍, ഫെയ്‌സ്ബുക്കിന്റെ തീരുമാനത്തിനെതിരേ എംഎല്‍എ രംഗത്തെത്തി. ഫെയ്‌സ്ബുക്കിലില്ലാത്ത തന്നെ എങ്ങനെ നിരോധിക്കുമെന്നായിരുന്നു രാജി സിങ്ങിന്റെ ചോദ്യം. എന്റെ അക്കൗണ്ട് തുറക്കണമെന്ന് ഞാന്‍ ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെടും. എല്ലാ നിയമങ്ങളും അനുസരിച്ചുകൊണ്ടുതന്നെ അത് ഉപയോഗിക്കും. ഫെയ്‌ല്ബുക്ക് ഉപയോഗിക്കാനുള്ള അവകാശം ലഭിക്കണമെന്നും അതിന് അനുവദിക്കണമെന്നും ആവശ്യപ്പെടുമെന്നായിരുന്നു ദേശീയ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.

Next Story

RELATED STORIES

Share it