India

മോദിക്കെതിരേ ആഞ്ഞടിച്ച് രാജ് താക്കറെ; വോട്ടെടുപ്പിന് മുമ്പ് രാജ്യത്ത് പുല്‍വാമ ആവര്‍ത്തിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടുമാസത്തിനുള്ളില്‍ രാജ്യത്ത് പുല്‍വാമ ആക്രമണത്തിന് സമാനമായി മറ്റൊരു ആക്രമണംകൂടി നടക്കാന്‍ സാധ്യതയുണ്ടെന്നും തന്റെ വാക്കുകള്‍ ഓര്‍ത്തുവച്ചോളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ 13ാമത് വാര്‍ഷികാഘോഷ വേളയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ് താക്കറെ.

മോദിക്കെതിരേ ആഞ്ഞടിച്ച് രാജ് താക്കറെ; വോട്ടെടുപ്പിന് മുമ്പ് രാജ്യത്ത് പുല്‍വാമ ആവര്‍ത്തിക്കും
X

ന്യൂഡല്‍ഹി: പുല്‍വാമ, ബാലാകോട്ട് ആക്രമണങ്ങളുടെ പേരില്‍ നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെ. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടുമാസത്തിനുള്ളില്‍ രാജ്യത്ത് പുല്‍വാമ ആക്രമണത്തിന് സമാനമായി മറ്റൊരു ആക്രമണംകൂടി നടക്കാന്‍ സാധ്യതയുണ്ടെന്നും തന്റെ വാക്കുകള്‍ ഓര്‍ത്തുവച്ചോളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ 13ാമത് വാര്‍ഷികാഘോഷ വേളയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ് താക്കറെ.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യംചെയ്താല്‍ പുല്‍വാമ ആക്രമണത്തിന്റെ സത്യം പുറത്തുവരുമെന്ന രാജ് താക്കറെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. 2015 ഡിസംബറില്‍ മോദി നവാസ് ഷെരീഫിനെ സന്ദര്‍ശിച്ച് പിറന്നാള്‍ സമ്മാനമായി കേക്ക് നല്‍കിയിരുന്നു. ഇതിന് ഏഴുദിവസങ്ങള്‍ക്കുശേഷമാണ് പത്താന്‍കോട്ട് ആക്രമണമുണ്ടായത്. ആ സമയത്ത് മൂന്നുമാസത്തിനുള്ളില്‍ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. ഫെബ്രുവരി 26ന് ബാലാകോട്ട് വ്യോമാക്രമണത്തിന് റഫേല്‍ വിമാനങ്ങളുണ്ടായിരുന്നെങ്കില്‍ കനത്തപ്രഹരം നല്‍കാന്‍ കഴിയുമായിരുന്നുവെന്ന പ്രസ്താവന ജവാന്‍മാരെ അപമാനിക്കുന്നതാണ്. പുല്‍വാമ ആക്രമണത്തിന് മുമ്പ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു.

ബാലാകോട്ട് ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്ഥാന്‍ തിരിച്ചയക്കുമായിരുന്നില്ല. കള്ളം പറയുന്നതിന് പരിധികളുണ്ട്. തിരഞ്ഞെടുപ്പ് വിജയിക്കാനും യഥാര്‍ഥപ്രശ്‌നങ്ങളിനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനുമാണ് ഇങ്ങനെ കള്ളം പറയുന്നത്. 40 ജവാന്‍മാര്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ടു. എന്നിട്ടും നമ്മള്‍ ചോദ്യം ചോദിക്കരുതെന്നാണോ. ഡിസംബറില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാകിസ്ഥാനില്‍ അദ്ദേഹത്തിന്റെ പദവി വഹിക്കുന്ന ആളുമായി ബാങ്കോക്കില്‍ നടത്തിയ ചര്‍ച്ചയില്‍ എന്താണ് സംഭവിച്ചത്. ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പറയാന്‍ വ്യോമാക്രമണത്തില്‍ പങ്കെടുത്ത പൈലറ്റുകളില്‍ ഒരാളാണോ അമിത് ഷായെന്നും താക്കറെ പരിഹസിച്ചു.

Next Story

RELATED STORIES

Share it