India

അന്വേഷണ ഏജന്‍സികളുടെ റെയ്ഡ്; ഇന്ത്യാ സഖ്യത്തിന്റെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടും

അന്വേഷണ ഏജന്‍സികളുടെ റെയ്ഡ്;  ഇന്ത്യാ സഖ്യത്തിന്റെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടും
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വേളയിലെ അന്വേഷണ ഏജന്‍സികളുടെ റെയ്ഡിനെതിരായ ഇന്ത്യ സഖ്യത്തിന്റെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കാനാണ് നീക്കം. മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കരട് ഉടന്‍ തയ്യാറാക്കും.തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ അന്വേഷണ ഏജന്‍സികള്‍ അഴിഞ്ഞാടുന്നവെന്ന പരാതിയാണ് അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യാ സഖ്യം നേതാക്കള്‍ ഇലക്ഷന്‍ കമ്മീഷന് മുന്നില്‍ അവതരിപ്പിച്ചത്. പരിശോധനയെന്ന രീതിയില്‍ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ് രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതിനൊപ്പം ആംആദ്മി പാര്‍ട്ടിയുടെ ഓഫീസ് ദീര്‍ഘകാലത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ബാരിക്കേഡ് വെച്ച് വഴികളടച്ചു. മഹുവ മൊയിത്രയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി. ഒരു പകല്‍ മുഴുവന്‍ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.

തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഓരോ പ്രതിപക്ഷ നേതാവിനെയും ഉന്നം വെച്ചുളള ഇഡി, സിബിഐ അടക്കം അന്വേഷണ ഏജന്‍സികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്നും ഇന്ത്യാ സഖ്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷന്‍ കമ്മീഷന്‍ ഇടപെടല്‍.




Next Story

RELATED STORIES

Share it