തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങിനെതിരേ കേസ്
BY NSH19 Feb 2022 12:23 PM GMT
X
NSH19 Feb 2022 12:23 PM GMT
അമൃത്സര്‍: തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിക്കെതിരേ പോലിസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരമുള്ള അനുവദനീയമായ സമയത്തിന് ശേഷവും വീടുകള്‍ കയറിയുള്ള പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാന്‍സ പോലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മാന്‍സ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിദ്ധു മൂസ്വാലയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ മാന്‍സ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഡോ.വിജയ് സിഗ്ലയുടെ പരാതിയിന്മേലാണ് കേസെടുത്തത്. ചരണ്‍ജിത് സിങ് ഛന്നി പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ബദൗര്‍, ചംകൗര്‍ സാഹിബ് എന്നിങ്ങനെ രണ്ട് നിയമസഭാ സീറ്റുകളില്‍ നിന്നാണ് മല്‍സരിക്കുന്നത്. ഞായറാഴ്ചയാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story
RELATED STORIES
എഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ചയില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMT