India

കശ്മീര്‍ വിഷയം: പ്രതിഷേധങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പഞ്ചാബില്‍ വിലക്ക്

യോഗത്തില്‍ ചീഫ് സെക്രട്ടറി കരണ്‍ അവതാര്‍ സിങ്, പഞ്ചാബ് പോലിസ് ഡിജിപി ദിനകര്‍ ഗുപ്ത, ആഭ്യന്തര സെക്രട്ടറി സതീഷ് ചന്ദ്ര, ഇന്റലിജന്റ്‌സ് ഡിജിപി വി കെ ഭര്‍വ തുടങ്ങിയവര്‍ പങ്കെടുത്തു

കശ്മീര്‍ വിഷയം: പ്രതിഷേധങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പഞ്ചാബില്‍ വിലക്ക്
X

ഛണ്ഡീഗഡ്: ജമ്മു കശ്മീര്‍ വിഭജന ബില്ലിനെതിരേ പ്രതിഷേധിക്കുകയോ ആഘോഷിക്കുകയോ ചെയ്യുന്നതിനു പഞ്ചാബില്‍ വിലക്കേര്‍പ്പെടുത്തി. പാകിസ്ഥാനുമായി അടുത്തുനില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ ഇത്തരം പ്രവൃത്തികള്‍ സംഘര്‍ഷത്തിനു കാരണമാക്കുമെന്നതിനാലാണ് നിരോധനമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പോലിസ് ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്യുന്നതിനു വേണ്ടി ഉന്നതതല യോഗവും ചേര്‍ന്നിരുന്നു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ നടപടി പാകിസ്ഥാന്‍ നിസ്സാരമായി കാണില്ലെന്നും ഇന്ത്യയില്‍ ചില ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതു സാഹചര്യവും നേരിടാന്‍ പോലിസ് തയ്യാറാവണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബിലെ 8,000 കശ്മീരി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പോലിസ് സൂപ്രണ്ടുമാര്‍ക്കും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും അവരെ കാണാനും വ്യക്തിപരമായി സംസാരിക്കാനും നിര്‍ദേശം നല്‍കി. കശ്മീര്‍ അതിര്‍ത്തിയിലുള്ള പഞ്ചാബിലെ ജില്ലകളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിനോദസഞ്ചാരികളോടും അമര്‍നാഥ് തീര്‍ത്ഥാടകരോടും കശ്മീര്‍ താഴ്‌വരയില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ അതീവ ജാഗ്രതയിലാണ്. സാമുദായിക സംഘര്‍ഷങ്ങള്‍ക്കു കോട്ടം തട്ടുന്ന പ്രവൃത്തികളൊന്നും ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പോലിസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തില്‍ ചീഫ് സെക്രട്ടറി കരണ്‍ അവതാര്‍ സിങ്, പഞ്ചാബ് പോലിസ് ഡിജിപി ദിനകര്‍ ഗുപ്ത, ആഭ്യന്തര സെക്രട്ടറി സതീഷ് ചന്ദ്ര, ഇന്റലിജന്റ്‌സ് ഡിജിപി വി കെ ഭര്‍വ തുടങ്ങിയവര്‍ പങ്കെടുത്തു.





Next Story

RELATED STORIES

Share it