India

'പ്രധാനമന്ത്രിയുടെ വാക്കുകള്‍ പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗം'; ജയറാം രമേശ്

പ്രധാനമന്ത്രിയുടെ വാക്കുകള്‍ പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗം; ജയറാം രമേശ്
X

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ പദവിക്ക് ചേരാത്ത പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗമാണെന്നും കോണ്‍ഗ്രസിനെതിരേ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

നിലവിലെ സംഖ്യയില്‍ വനിതാ സംവരണം നടപ്പാക്കാന്‍ നാളെ ബില്ല് കൊണ്ടുവന്നാലും പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബംഗാളിലെയും തമിഴ്‌നാട്ടിലെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമാക്കിയുള്ള പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയത്. വനിതാ സംവരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും പ്രധാനമന്ത്രി പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it