India

പൊതുവേദിയില്‍ തമിഴ് നടന്‍ വടിവേലുവിനെ അപമാനിച്ച് പ്രഭുദേവ; വന്‍ വിമര്‍ശനം

പൊതുവേദിയില്‍ തമിഴ് നടന്‍ വടിവേലുവിനെ അപമാനിച്ച് പ്രഭുദേവ; വന്‍ വിമര്‍ശനം
X

ചെന്നൈ: പൊതുവേദിയില്‍ തമിഴ് നടന്‍ വടിവേലുവിനെ അപമാനിച്ച് നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവ. സ്റ്റേജ് ഷോ പരിപാടിക്കിടെ മുന്‍നിരയിലിരുന്ന വടിവേലുവിന്റെ വായില്‍ കുത്തിയും തലമുടി പിടിച്ച് കുലുക്കിയും പ്രഭുദേവ പെരുമാറുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് മുന്നിലായിരുന്നു സംഭവം. പ്രഭുദേവയുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

ആദ്യം വടിവേലുവിന്റെ സീറ്റിന് അരികിലേക്ക് എത്തിയ പ്രഭുദേവ വടിവേലുവിനോട് മുഖം കൊണ്ട് ഗോഷ്ടി കാണിക്കുന്നു. അതേ നാണയത്തില്‍ വടിവേലുവും പ്രതികരിക്കുന്നുണ്ട്. ശേഷം പ്രഭുദേവ വടിവേലുവിന്റെ വായില്‍ വിരല്‍ കൊണ്ട് കുത്തി. പിന്നീട് മുടി പിടിച്ച് ശക്തമായി കുലുക്കി. വടിവേലുവിന്റെ മുടിയെല്ലാം ഇതോടെ അലങ്കോലമായി. പ്രഭുദേവയുടെ ഈ പ്രവര്‍ത്തിയില്‍ അസ്വസ്ഥനായ വടിവേലു പ്രഭുദേവയുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയായിരുന്നു പ്രഭുദേവയുടെ പെരുമാറ്റം. എല്ലാം കഴിഞ്ഞ് പ്രഭുദേവ സ്റ്റേജിലേക്ക് തിരിച്ചു പോകുമ്പോള്‍ വടിവേലു കുപിതനായി ഇരിക്കുന്നത് വീഡിയോയില്‍ കാണാം.

ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖതാരങ്ങളെല്ലാം ഈ പ്രവര്‍ത്തി കണ്ട് പൊട്ടിച്ചിരിക്കുകയും കൈയടിക്കുകയും ചെയ്തു.വീഡിയോ വൈറലായതോടെ നിരവധി പേര്‍ പ്രഭുദേവയെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രഭുദേവയുടേത് അശ്ലീലവും അപക്വവുമായ പെരുമാറ്റമാണെന്നാണ് ആളുകള്‍ കമന്റ് ചെയ്തത്. സ്റ്റേജ് ഷോ ആയതിനാലാണ് വടിവേലുവിന്റെ കൈയില്‍ നിന്ന് അടികിട്ടാതെ പ്രഭുദേവ രക്ഷപ്പെട്ടുവെന്ന് ഒരുകൂട്ടര്‍ കമന്റ് ചെയ്തു.



Next Story

RELATED STORIES

Share it