India

രാജസ്ഥാനില്‍ പോസ്റ്ററൊട്ടിച്ചതിന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പോപുലര്‍ ഫ്രണ്ട് നടത്തിയ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കൊടുവിലാണ് സുഭാഷ് നഗര്‍ എസ്എച്ച്ഒ അജയ് കാന്ത് ശര്‍മ, ഭീമ ഖഞ്ജ് എസ്എച്ച്ഒ ഭൂപേഷ് ശര്‍മ എന്നീ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.

രാജസ്ഥാനില്‍ പോസ്റ്ററൊട്ടിച്ചതിന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
X

കോട്ട: രാജസ്ഥാനിലെ ഭില്‍വാഡ ജില്ലയില്‍ പോസ്റ്ററൊട്ടിച്ചതിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പോപുലര്‍ ഫ്രണ്ട് നടത്തിയ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കൊടുവിലാണ് സുഭാഷ് നഗര്‍ എസ്എച്ച്ഒ അജയ് കാന്ത് ശര്‍മ, ഭീമ ഖഞ്ജ് എസ്എച്ച്ഒ ഭൂപേഷ് ശര്‍മ എന്നീ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.


പോപുലര്‍ ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക എന്ന കാംപയ്‌ന്റെ പോസ്റ്ററൊട്ടിച്ചതിന്റെ പേരിലാണ് രണ്ടാഴ്ച്ച മുമ്പ് പോപുലര്‍ ഫ്രണ്ട് ഭില്‍വാഡ ജില്ലാ സെക്രട്ടറി റിസ്‌വാന്‍ ഖാന്‍ ഉള്‍പ്പെടെ നാലു പേരെ പോലിസ് പിടിച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയും സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് കേസെടുക്കുകയും ചെയ്തത്. ഇതിനെതിരേ പോപുലര്‍ ഫ്രണ്ട് കലക്ടറേറ്റേ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്തി. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ട് ഉദ്യോഗസ്ഥരെ സംസ്ഥാന പോലിസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

അതിനിടെ, പോപുലര്‍ ഫ്രണ്ട് പോലിസിനെതിരേ പ്രതിഷേധം സംഘടിപ്പിച്ച് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍ സംസ്ഥാന നേതൃത്വം ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതാണ് പോപുലര്‍ ഫ്രണ്ടിന്റെ പോസ്റ്ററെന്നും ഇതിന് ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംഘപരിവാര നേതാക്കള്‍ ആവശ്യപ്പെട്ടു.

നേരത്തേ യുപിയിലും സമാനമായ പോസ്റ്ററിനെതിരേ നടപടി സ്വീകരിക്കാന്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍, പോസ്റ്ററില്‍ തെറ്റായി ഒന്നുമില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പോലിസ് പിന്മാറുകയായിരുന്നു.

Next Story

RELATED STORIES

Share it