India

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലെ കൂറ്റന്‍ ദേശീയചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

വെങ്കലത്തില്‍ നിര്‍മിച്ച ദേശീയചിഹ്നത്തിന്റെ മാതൃകയ്ക്ക് 9,500 കിലോ ഭാരവും 6.5 മീറ്റര്‍ ഉയരവുമുണ്ട്. ദേശീയചിഹ്നത്തെ പിന്തുണച്ചു നിര്‍ത്താന്‍ ഉരുക്കുകൊണ്ട് നിര്‍മിച്ച 6,500 കിലോ ഭാരമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത പൂജയ്ക്കു ശേഷമായിരുന്നു അനാച്ഛാദന ചടങ്ങ്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലെ കൂറ്റന്‍ ദേശീയചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
X

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച ദേശീയചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. വെങ്കലത്തില്‍ നിര്‍മിച്ച ദേശീയചിഹ്നത്തിന്റെ മാതൃകയ്ക്ക് 9,500 കിലോ ഭാരവും 6.5 മീറ്റര്‍ ഉയരവുമുണ്ട്. ദേശീയചിഹ്നത്തെ പിന്തുണച്ചു നിര്‍ത്താന്‍ ഉരുക്കുകൊണ്ട് നിര്‍മിച്ച 6,500 കിലോ ഭാരമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത പൂജയ്ക്കു ശേഷമായിരുന്നു അനാച്ഛാദന ചടങ്ങ്.

കളിമണ്ണ് കൊണ്ട് മാതൃക നിര്‍മിക്കല്‍, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്, വെങ്കലത്തില്‍ നിര്‍മിക്കല്‍, പോളിഷിങ് തുടങ്ങി എട്ടുഘട്ടങ്ങള്‍ക്ക് ഒടുവിലാണ് ദേശീയ ചിഹ്നത്തിന്റെ വമ്പന്‍ മാതൃക പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുകളില്‍ സ്ഥാപിക്കുന്നത്. അനാച്ഛാദന ചടങ്ങിനെത്തിയ പ്രധാനമന്ത്രി, പുത്തന്‍ പാര്‍ലമെന്റ് മന്ദിര നിര്‍മാണത്തില്‍ ഏര്‍പ്പെട്ട ജീവനക്കാരോട് ആശയവിനിമയം നടത്തുകയും ചെയ്തു.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്‍ഷ് നാരായണ്‍ സിങ്, പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 1,250 കോടി മുതല്‍മുടക്കിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. 13 ഏക്കറില്‍ നാലുനിലകളിലായാണ് നിര്‍ദിഷ്ട പാര്‍ലമെന്റ് മന്ദിരം വ്യാപിച്ചുകിടക്കുന്നത്.

Next Story

RELATED STORIES

Share it