India

പ്രധാനമന്ത്രിക്ക് ലോകകപ്പ് മത്സരം കാണാന്‍ സമയമുണ്ട്; മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ സമയമില്ല: കോണ്‍ഗ്രസ്

പ്രധാനമന്ത്രിക്ക് ലോകകപ്പ് മത്സരം കാണാന്‍ സമയമുണ്ട്; മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ സമയമില്ല: കോണ്‍ഗ്രസ്
X


ഡല്‍ഹി: കഴിഞ്ഞദിവസം അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയെങ്കിലും അക്രമം നാശം വിതച്ച മണിപ്പുര്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.''പ്രധാനമന്ത്രി, തന്റെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തില്‍ ഇരിക്കാന്‍ സമയം കണ്ടെത്തി. നാളെ മുതല്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാനും അപകീര്‍ത്തിപ്പെടുത്താനും രാജസ്ഥാനിലും തെലങ്കാനയിലും എത്തും. എന്നാല്‍, ഇപ്പോഴും പിരിമുറുക്കവും ദുരിതവും അനുഭവിക്കുന്ന മണിപ്പുര്‍ സന്ദര്‍ശിക്കുന്നത് ഉചിതമാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടില്ല. അദ്ദേഹത്തിന്റെ മുന്‍ഗണനകള്‍ വ്യക്തമാണ്'' കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്സില്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തു.


Next Story

RELATED STORIES

Share it