India

കശ്മീരിലെ നിയന്ത്രണങ്ങളെ പിന്തുണച്ച പ്രസ് കൗണ്‍സില്‍ നിലപാട് ജനാധിപത്യ വിരുദ്ധം: എന്‍ റാം

ജമ്മു കശ്മീരില്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ പിന്തുണച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പിസിഐ)യുടെ നിലപാട് നീതീകരിക്കാനാവാത്തതും തലതിരിഞ്ഞ മാധ്യമ സ്വാതന്ത്ര്യ വീക്ഷണവുമാണെന്ന് ദി ഹിന്ദു ഗ്രൂപ്പ് പബ്ലിഷിങ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എന്‍ റാം. പിസിഐയുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരേ പ്രതിഷേധിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ നിയന്ത്രണങ്ങളെ പിന്തുണച്ച പ്രസ് കൗണ്‍സില്‍ നിലപാട് ജനാധിപത്യ വിരുദ്ധം: എന്‍ റാം
X

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ പിന്തുണച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പിസിഐ)യുടെ നിലപാട് നീതീകരിക്കാനാവാത്തതും തലതിരിഞ്ഞ മാധ്യമ സ്വാതന്ത്ര്യ വീക്ഷണവുമാണെന്ന് ദി ഹിന്ദു ഗ്രൂപ്പ് പബ്ലിഷിങ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എന്‍ റാം. പിസിഐയുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരേ പ്രതിഷേധിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമസ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ട പിസിഐ കശ്മീരിലെ ആശയ വിനിമയ വിലക്കിനെ പിന്തുണക്കുന്ന നിലപാടെടുത്തത് ഞെട്ടിക്കുന്നതാണെന്ന് റാം പറഞ്ഞു. പിസിഐ ചെയര്‍മാന്‍ ചെയതത് തികച്ചും നീതികരിക്കാനാവാത്തതാണ്. ഇതിന്റെ നേര്‍വിപരീതമായിരുന്നു ചെയ്യേണ്ടിയിരുന്നത്. തലതിരിഞ്ഞ മാധ്യമ സ്വാതന്ത്ര്യ വീക്ഷണമാണിത്. മാധ്യമങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ മതിയായ ചെറുത്ത് നില്‍പ്പ് ഉണ്ടായിട്ടില്ല. ഇത് വാര്‍ത്താ മാധ്യമങ്ങളുടെ മാത്രം ആശങ്കയല്ല, ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന മുഴുവന്‍ പൗരന്മാരുടെയും ആശങ്കയാണ്-റാം പറഞ്ഞു. താനായിരുന്നു പിസിഐ അധ്യക്ഷനെങ്കില്‍ ഈ സാഹചര്യത്തില്‍ അഭിമാനത്തോട് കൂടി രാജിവയ്ക്കുമായിരുന്നുവെന്ന് ചോദ്യത്തോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കശ്മീരിലെ ജനങ്ങളുടെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനുള്ള ആസൂത്രിത പദ്ധതിയാണ് ആശയ വിനിമയ വിലക്കെന്ന് കര്‍ണാട്ടിക് സംഗീതജ്ഞന്‍ ടി എം കൃഷ്ണ അഭിപ്രായപ്പെട്ടു. രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശത്തെയാണ് ഇത് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ മൗനം പാലിക്കുമെന്ന് പിസിഐ സ്വയം തന്നെ സമ്മതിച്ചത് ഞെട്ടിക്കുന്നതാണെന്ന് തമിഴ്‌നാട് വിമന്‍സ് കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി ഗീത പ്രതികരിച്ചു. നിങ്ങള്‍ എഴുതരുതെന്ന് സര്‍ക്കാരിന് പറയാം. എന്നാല്‍, ഞങ്ങള്‍ മിണ്ടാതിരിക്കുമെന്ന് സ്വയം തന്നെ പറയുന്നത് ജനാധിപത്യ തത്വങ്ങള്‍ക്ക് ഏല്‍ക്കുന്ന വലിയ ആഘാതമാണ്-ഗീത പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ അങ്ങോട്ട് പോവാന്‍ അനുവദിച്ചാലേ യഥാര്‍ഥ്യങ്ങള്‍ പുറത്തുവരൂ. കശ്മീരിന്റെ ചരിത്രത്തില്‍ ഇങ്ങിനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മദ്രാസ് ഹൈക്കോടതി അഭിഭാഷക അജീത, ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് യൂനിയന്റെ മുതിര്‍ന്ന നേതാവും പിസിഐ മുന്‍ അംഗവുമായ കെ അമര്‍നാഥ്, പീര്‍ മുഹമ്മദ്(അലയന്‍സ് ഫോര്‍ മീഡിയ ഫ്രീഡം), നിത്യാനന്ദ് ജയരാമന്‍(ചെന്നൈ സോളിഡാരിറ്റി ഗ്രൂപ്പ്), ഡി എസ് ആര്‍ സുഭാഷ്(തമിഴ്‌നാട് യൂനിയന്‍ ഓഫ് ജേണലിസ്റ്റ്‌സ്), മതി മഹാരാജ്(പോണ്ടിച്ചേരി യൂനിയന്‍ ഓഫ് ജേണലിസ്റ്റ്‌സ്) തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it