India

പെണ്‍മക്കളെ നിത്യാനന്ദ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുന്നു പരാതിയുമായി മാതാപിതാക്കള്‍

2013ല്‍ തങ്ങളുടെ ഏഴിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുഞ്ഞുങ്ങളെ നിത്യാനന്ദയുടെ ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു.

പെണ്‍മക്കളെ നിത്യാനന്ദ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുന്നു പരാതിയുമായി മാതാപിതാക്കള്‍
X

അഹമ്മദാബാദ്: സന്യാസി നിത്യാനന്ദയ്‌ക്കെതിരേ പരാതിയുമായി ദമ്പതികള്‍. രണ്ട് പെണ്‍മക്കളെ നിത്യാനന്ദ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് കാണിച്ച് ബംഗളൂരു സ്വദേശികളായ ദമ്പതികളാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. മക്കളെ വിട്ടുകിട്ടാന്‍ കോടതി സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.

2013ല്‍ തങ്ങളുടെ ഏഴിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുഞ്ഞുങ്ങളെ നിത്യാനന്ദയുടെ ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ തങ്ങളുടെ സമ്മതമില്ലാതെ മക്കളെ അഹമ്മദാബാദിലെ മറ്റൊരു ആശ്രമത്തിലേക്ക് മാറ്റി. ഇവിടെനിന്ന് ഈ വര്‍ഷം മറ്റൊരു സ്ഥാപനത്തിലേക്കും മാറ്റി. ഇതറിഞ്ഞ് അവരെ കാണാനെത്തിയപ്പോള്‍ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും ദമ്പതികള്‍ നല്‍കിയ ഹരജിയിൽ ആരോപിക്കുന്നു.

തുടര്‍ന്ന് പോലിസിന്റെ സഹായത്തോടെ സ്ഥാപനം സന്ദര്‍ശിക്കുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തിരികെ കൊണ്ടു വരികയും ചെയ്തു. എന്നാല്‍ പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളും അവിടെ നിന്ന് വരാന്‍ തയ്യാറായില്ലെന്നും ദമ്പതികള്‍ വ്യക്തമാക്കി. പെണ്‍കുട്ടികളെ നിയമവിരുദ്ധ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച പെണ്‍കുട്ടികളുടെ അച്ഛന്‍ അവരെ കോടതിയില്‍ ഹാജരാക്കി കൈമാറണമെന്നും കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it