ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിച്ചെടുത്തു
BY APH27 Nov 2018 3:00 PM GMT
X
APH27 Nov 2018 3:00 PM GMT
ഭൂജ്: അറബിക്കടലില്‍ ഗുജറാത്ത് തീരത്ത് സര്‍ക്രീക്കിനു സമീപം ഉപേക്ഷിച്ച പാകിസ്താനി ബോട്ട് ബിഎസ്എഫ് പിടിച്ചെടുത്തു. പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘമാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ മല്‍സ്യബന്ധന ബോട്ട് കണ്ടെത്തിയത്. ബോട്ടില്‍ മല്‍സ്യത്തൊഴിലാളികളില്ലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ബിഎസ്എഫ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ബോട്ടിലുണ്ടായിരുന്ന മല്‍സ്യബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തു. പാകിസ്താന്‍ മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിനിടെ നിരവധി തവണ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഇന്ത്യന്‍ സമുദ്ര മേഖലയില്‍ നിന്നു അഞ്ച് പാക് പൗരന്മാരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തിരുന്നു.
Next Story
RELATED STORIES
കോണ്‍ക്രീറ്റ് സ്ലാബുകള്‍ നീക്കണം: മനുഷ്യാവകാശ കമ്മീഷന്
18 May 2022 1:14 PM GMTവീട് കുത്തി തുറന്ന് മോഷണം:നിരവധി മോഷണ കേസിലെ പ്രതിയുള്‍പ്പെടെ രണ്ട്...
18 May 2022 1:14 PM GMTതാമരശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു
18 May 2022 12:59 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTമാളയില്‍ ലൈഫ് മിഷന് മുഖേന പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം...
18 May 2022 12:53 PM GMTയുപിയില്‍ മദ്റസകള്ക്കുളള ധനസഹായം നിര്‍ത്തലാക്കി
18 May 2022 12:42 PM GMT