India

വീണ്ടും നിലപാട് കടുപ്പിച്ച് പാകിസ്താന്‍; മോദിയ്ക്ക് വ്യോമപാത നിഷേധിച്ചു

നാളെ സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശനത്തിനാണ് ഇന്ത്യ വ്യോമപാതയ്ക്ക് അനുമതി തേടിയത്. ഇത് രണ്ടാംതവണയാണ് പാകിസ്താന്‍ മോദിയ്ക്ക് വ്യോമപാത നിഷേധിക്കുന്നത്.

വീണ്ടും നിലപാട് കടുപ്പിച്ച് പാകിസ്താന്‍; മോദിയ്ക്ക് വ്യോമപാത നിഷേധിച്ചു
X

ന്യൂഡല്‍ഹി: വിദേശയാത്രയ്ക്ക് പോവുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് തങ്ങളുടെ വ്യോമപാതയില്‍ പ്രവേശനാനുമതി നിഷേധിച്ച് പാകിസ്താന്‍. ഇന്ത്യ അനുവാദം തേടിയെന്നും കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനെ തുടര്‍ന്നുള്ള രാഷ്ട്രീയസാഹചര്യമാണ് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കാന്‍ കാരണമെന്നും പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

നാളെ സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശനത്തിനാണ് ഇന്ത്യ വ്യോമപാതയ്ക്ക് അനുമതി തേടിയത്. ഇത് രണ്ടാംതവണയാണ് പാകിസ്താന്‍ മോദിയ്ക്ക് വ്യോമപാത നിഷേധിക്കുന്നത്. നേരത്തെ യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോവുന്നതിനുവേണ്ടി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാകിസ്താന്റെ അനുമതി തേടിയിരുന്നു.

എന്നാല്‍, വ്യോമപാത തുറന്നുനല്‍കിയില്ല. കൂടാതെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഐസ്‌ലന്‍ഡ് സന്ദര്‍ശനത്തിനും പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് ശേഷം ഫെബ്രുവരിയില്‍ പാകിസ്താന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചിരുന്നു. പിന്നീട് ജൂലായ് 16ന് അത് തുറന്നുകൊടുത്തത്. അതിനുശേഷം ആഗസ്തില്‍ നരേന്ദ്രമോദി ഫ്രാന്‍സിലേക്ക് പോയത് പാകിസ്താന്റെ വ്യോമപാതയിലൂടെയായിരുന്നു.

Next Story

RELATED STORIES

Share it