India

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ലോകരാഷ്ട്രങ്ങളുടെ നേതാക്കള്‍ക്കും ക്ഷണം

അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ജപ്പാന്‍, ജര്‍മനി, ഇസ്രയേല്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് നരേന്ദ്രമോദി ചടങ്ങിലേക്ക് ക്ഷണിക്കാനൊരുങ്ങുന്നത്.

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ലോകരാഷ്ട്രങ്ങളുടെ നേതാക്കള്‍ക്കും ക്ഷണം
X

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് കൊഴുപ്പുകൂട്ടാന്‍ വിശിഷ്ടാതിഥികളായി ലോകരാഷ്ട്രങ്ങളുടെ നേതാക്കളെയും ക്ഷണിക്കുന്നു. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ജപ്പാന്‍, ജര്‍മനി, ഇസ്രയേല്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെയാണ് നരേന്ദ്രമോദി ചടങ്ങിലേക്ക് ക്ഷണിക്കാനൊരുങ്ങുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ചിങ് പിങ് എന്നിവര്‍ ക്ഷണിക്കപ്പെടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ തീരുമാനപ്രകാരമാവും പ്രമുഖരെ ക്ഷണിച്ചുകൊണ്ടുള്ള കത്തുകള്‍ ഔദ്യോഗികമായി കൈമാറുക.

വൈകാതെ തന്നെ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. ലോകരാഷ്ട്രങ്ങളെ ക്ഷണിക്കുന്നതുവഴി ഐക്യരാഷ്ട്ര സഭയിലെ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗമാവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്നാണ് മോദിയുടെ കണക്കുകൂട്ടല്‍. 2014ലെ സത്യപ്രതിജ്ഞയ്ക്ക് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഉള്‍പ്പടെ സാര്‍ക്ക് രാജ്യങ്ങളുടെ നേതാക്കളെ നരേന്ദ്രമോദി ക്ഷണിച്ചിരുന്നു. ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍, സൂപ്പര്‍ സ്റ്റാറുകളായ രജനീകാന്ത്, സല്‍മാന്‍ ഖാന്‍ ഉള്‍പ്പടെയുള്ള താരരാജക്കന്‍മാരും ഉള്‍പ്പടെ ക്ഷണിക്കപ്പെട്ട 3,000 അതിഥികളാണ് ചടങ്ങിനെത്തിയിരുന്നത്.

Next Story

RELATED STORIES

Share it