പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി
പൗരത്വ വിഷയം മുന്‍നിര്‍ത്തി പ്രതിപക്ഷം കളവ് പ്രചരിപ്പിക്കുകയാണെന്നും തെറ്റിദ്ധാരണ പരത്തുകയാണെന്നുമുള്ള രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
BY NSH6 Feb 2020 4:45 PM GMT
X
NSH6 Feb 2020 4:45 PM GMT
ന്യൂഡല്‍ഹി: പൗരത്വവിഷയത്തില്‍ പ്രതിപക്ഷമല്ല, പ്രധാനമന്ത്രിയാണ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. പൗരത്വ വിഷയം മുന്‍നിര്‍ത്തി പ്രതിപക്ഷം കളവ് പ്രചരിപ്പിക്കുകയാണെന്നും തെറ്റിദ്ധാരണ പരത്തുകയാണെന്നുമുള്ള രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ സമരങ്ങളുടെ പേരില്‍ രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മൂക്കിന് താഴെയുള്ള ഡല്‍ഹിയില്‍ പൗരത്വസമരക്കാര്ക്ക് നേരെ നിറയൊഴിച്ചതും അതിന് ആഹ്വാനം ചെയ്തതും ആരാണെന്ന് ലോകം കണ്ടതാണെന്നും കളവ് പ്രചരിപ്പിക്കുമ്പോള്‍ താനിരിക്കുന്ന സ്ഥാനത്തിന്റെ പവിത്രതയെ മാനിക്കാനെങ്കിലും പ്രധാനമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT