- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓക്സിജന്‍ ക്ഷാമം: കര്‍ണാടകയില്‍ 36 പേര്‍ മരിച്ചതായി ഹൈക്കോടതി പാനലിന്റെ റിപോര്‍ട്ട്
മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ എ വേണുഗോപാല ഗൗഡയായിരുന്നു സമിതിയുടെ തലവന്‍. മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ എന്‍ കേശവനാരായണ, എസ് ടി രമേശ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരുന്നു.

ബംഗളൂരു: ഓക്‌സിജന്റെ അഭാവം മൂലം കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ 36 രോഗികള്‍ മരിച്ചതായി കര്‍ണാടക ഹൈക്കോടതി നിയമിച്ച പ്രത്യേക സമിതി കണ്ടെത്തി. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് ഈ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനിടെ പ്രത്യേക സമിതി സമര്‍പ്പിച്ച റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ നിഷേധിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി സി എന്‍ അശ്വത് നാരായണന്‍ രംഗത്തെത്തി.
ചാമരാജനഗര്‍ ജില്ലാ ആശുപത്രിയുടെ അശ്രദ്ധ ഓക്‌സിജന്‍ ക്ഷാമമായി പ്രതിഫലിപ്പിക്കാന്‍ കഴിയില്ല. അതത് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അശ്രദ്ധയുടെ ഫലമായിട്ടാണ് ഇത് സംഭവിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ, ഞങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണം നല്ലരീതിയില്‍ നടപ്പാക്കാന്‍ സാധിച്ചിരുന്നുവെന്ന് സി എന്‍ അശ്വത് നാരായണന്‍ പറഞ്ഞു. ഓക്‌സിജന്റെ കുറവാണോ അതോ അശ്രദ്ധയാണോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ് 4 നും മെയ് 10 നും ഇടയില്‍ ജില്ലാ ആശുപത്രിയില്‍ റിപോര്‍ട്ട് ചെയ്ത 62 മരണങ്ങളില്‍ 36 പേര്‍ മരണമടഞ്ഞത് ഓക്‌സിജന്റെ അഭാവം മൂലമാണെന്ന് ഹൈക്കോടതി രൂപീകരിച്ച കര്‍ണാടക സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സംസ്ഥാനതല സമിതി കണ്ടെത്തിയിരുന്നു. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ എ വേണുഗോപാല ഗൗഡയായിരുന്നു സമിതിയുടെ തലവന്‍. മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ എന്‍ കേശവനാരായണ, എസ് ടി രമേശ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരുന്നു.
രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഒരിടത്തും ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്റെ (എല്‍എംഒ) അഭാവം മൂലം ഒരു മരണവും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാല്‍ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമായിരുന്നു കേന്ദ്രത്തിന്റെ മറുപടി. കൊവിഡ് കേസുകളും മരണങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സ്ഥിരമായി റിപോര്‍ട്ട് ചെയ്യേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും കേന്ദ്രം പറഞ്ഞിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















