India

ബുലന്ദ്ശഹര്‍ കലാപക്കേസിലെ പ്രതികള്‍ക്ക് ജയ്ശ്രീറാം വിളിച്ച് പൂമാലയിട്ട് സ്വീകരണം

ജില്ലാ ജയിലില്‍ നിന്ന് ശനിയാഴ്ച്ച പുറത്തിറങ്ങിയ പ്രധാന പ്രതികളായ ശിഖര്‍ അഗര്‍വാള്‍, ജീതു ഫൗജി എന്നിവരെയാണ് സംഘപരിവാര പ്രവര്‍ത്തകര്‍ പൂമാലയിട്ട് സ്വീകരിച്ചത്.

ബുലന്ദ്ശഹര്‍ കലാപക്കേസിലെ പ്രതികള്‍ക്ക് ജയ്ശ്രീറാം വിളിച്ച് പൂമാലയിട്ട് സ്വീകരണം
X

ലഖ്‌നോ: ബുലന്ദ്ശഹര്‍ കലാപത്തില്‍ അക്രമവും തീവയ്പ്പും നടത്തിയ പ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ജയ് ശ്രീറാം, ഭാരത് മാതാ ജീ ജയ് വിളിച്ച് സ്വീകരണം. ജില്ലാ ജയിലില്‍ നിന്ന് ശനിയാഴ്ച്ച പുറത്തിറങ്ങിയ പ്രധാന പ്രതികളായ ശിഖര്‍ അഗര്‍വാള്‍, ജീതു ഫൗജി എന്നിവരെയാണ് സംഘപരിവാര പ്രവര്‍ത്തകര്‍ പൂമാലയിട്ട് സ്വീകരിച്ചത്. പ്രതികളോടൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 3ന് സിയാനയിലെ മഹാവ് ഗ്രാമത്തിലുള്ള വയലില്‍ പശുവിന്റെ ജഡം കണ്ടെത്തി എന്നാരോപിച്ചാണ് ഹിന്ദുത്വര്‍ കലാപം അഴിച്ചു വിട്ടത്. തൊട്ടടുത്തുള്ള ചിന്‍ഗാര്‍വതി പോലിസ് പോസ്റ്റിന് നേരെ അക്രമം നടത്തിയ ഇവര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ കൊന്നിരുന്നു. വെടിവയ്പ്പില്‍ സുമിത് കുമാര്‍ എന്നയാളും കൊല്ലപ്പെട്ടിരുന്നു.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തീവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട ഏഴ് പേര്‍ക്കാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചതെന്നും പോലിസ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികള്‍ ഇപ്പോഴും ജയിലിലാണെന്നും പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന രാഘവേന്ദ്ര കുമാര്‍ മിശ്ര പറഞ്ഞു.

പ്രാദേശിക ബിജെപി, ബജ്‌റംഗ് ദള്‍ നേതാക്കള്‍ ഉള്‍പ്പെടെ 38 പേരാണ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. കേസ് അന്വേഷിക്കാന്‍ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം മൂന്ന് മാസത്തിന് ശേഷം മാര്‍ച്ച് 2നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it