India

ഒരു കിലോ ഉള്ളിക്ക് 50 പൈസ!

പഴയ സ്‌റ്റോക്ക് ഡിസംബറിലാണ് വിറ്റഴിക്കുകയെന്നും അതിനാലാണ് വില വന്‍തോതില്‍ കുറഞ്ഞതെന്നും പുനെയിലെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി അറിയിച്ചു.

ഒരു കിലോ ഉള്ളിക്ക് 50 പൈസ!
X

പുണെ: വില്‍പ്പന കുറഞ്ഞതും വിളവ് കൂടിയതും രാജ്യത്തെ ഉള്ളിവല കുത്തനെ ഇടിച്ചു. രാജ്യത്തെ ഉള്ളിയുടെ ഏറ്റവുംവലിയ മൊത്ത വിപണിയായ നാസിക്കില്‍ വലിയ ഉള്ളിയുടെവില കിലോഗ്രാമിന് 50 പൈസവരെയെത്തി. ഈയിടെ ഉള്ളിക്ക് ലഭിച്ച ഉയര്‍ന്ന വില കിലോഗ്രാമിന് മൂന്നുരൂപയാണെന്ന് കര്‍ഷകര്‍ പറയുന്നു.

പഴയ സ്‌റ്റോക്ക് ഡിസംബറിലാണ് വിറ്റഴിക്കുകയെന്നും അതിനാലാണ് വില വന്‍തോതില്‍ കുറഞ്ഞതെന്നും പുനെയിലെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി അറിയിച്ചു. 30 മുതല്‍ 40 ടണ്‍വരെ വലിയ ഉള്ളിയാണ് ദിവസവും വിപണിയിലെത്തുന്നത്. ഉള്ളിവാങ്ങാന്‍ ആളില്ലെന്നാണ് അഹമദ്‌നഗറിലെ ഒരു കര്‍ഷകന്‍ പറയുന്നത്. ചന്ദനഗര്‍ മൊത്തവിപണിയില്‍ മൂന്നുടണ്‍ ഉള്ളി കിലോഗ്രാമിന് 50 പൈസയ്ക്ക് വിറ്റതായി അദ്ദേഹം പറയുന്നു.

Next Story

RELATED STORIES

Share it