India

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഒരു സായുധന്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഒരു സായുധന്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ തുര്‍ക്ക്വാംഗം മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സായുധനെ വധിച്ചത്. സായുധരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി മുതല്‍ സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ സായുധര്‍ സുരക്ഷാസേനയ്ക്ക് നേരേ വെടിയുതിര്‍ത്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് സായുധന്‍ കൊല്ലപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു. 'ഒരു സായുധന്‍ കൊല്ലപ്പെട്ടു. ഓപറേഷന്‍ പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് നല്‍കും- ജമ്മു കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it