India

ഒഡീഷയില്‍ ബസ് പാലത്തില്‍നിന്ന് താഴേക്ക് വീണ് ഒമ്പത് മരണം

ഗഞ്ചാം ജില്ലയിലെ തപ്തപാനി ഘാട്ടിന് സമീപമുള്ള പാലത്തില്‍നിന്നാണ് ബസ് നിയന്ത്രണംവിട്ട് താഴേയ്ക്ക് പതിച്ചത്.

ഒഡീഷയില്‍ ബസ് പാലത്തില്‍നിന്ന് താഴേക്ക് വീണ് ഒമ്പത് മരണം
X

ഭുവനേശ്വര്‍: ഒഡീഷയില്‍ ബസ് പാലത്തില്‍നിന്നു താഴേക്ക് വീണ് ഒമ്പതുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഗഞ്ചാം ജില്ലയിലെ തപ്തപാനി ഘാട്ടിന് സമീപമുള്ള പാലത്തില്‍നിന്നാണ് ബസ് നിയന്ത്രണംവിട്ട് താഴേയ്ക്ക് പതിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം.

ബെര്‍ഹാംപൂരില്‍നിന്ന് ടിക്രിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ബെര്‍ഹാംപൂരിലും ദിഗപഹാന്‍ഡിയിലുമുള്ള ആശുപത്രിയിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് സൂചന. പാലത്തിന്റെ കൈവരികള്‍ ഇടിച്ചുതകര്‍ത്ത് ബസ് താഴേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തിവരികയാണ്.

Next Story

RELATED STORIES

Share it