India

11കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; എന്‍എസ്ജി കമ്മാന്‍ഡോയ്‌ക്കെതിരേ പോക്‌സോ കേസ്

അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെയും മറ്റും തെളിവുകളുടെ അടിസ്ഥാനത്തില്‍ കമ്മാന്‍ഡോ തെറ്റുകാരനാണെന്ന് കണ്ടെത്തുകയും പോലിസിനു കൈമാറുകയുമായിരുന്നു

11കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; എന്‍എസ്ജി കമ്മാന്‍ഡോയ്‌ക്കെതിരേ പോക്‌സോ കേസ്
X

ഗുരുഗ്രാം: 11കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു എന്‍എസ്ജി(ദേശീയ സുരക്ഷാ ഗാര്‍ഡ്) കമ്മാന്‍ഡോ പര്‍മീന്ദര്‍ കുമാറിനെതിരേ പോക്‌സോ കേസ്. സേനയുടെ നിയന്ത്രണത്തിലുള്ള മനേസര്‍ കാംപസില്‍ വെള്ളിയാഴ്ചയാണു സംഭവം. ജൂലൈ 15നു വീട്ടിലേക്കു പോവുന്നതിനിടെ 11കാരിയെ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു കേസ്. എന്‍എസ്ജി കാംപസിനുള്ളില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മാതാവ് എന്‍എസ്ജി സ്‌കൂളിലെ അധ്യാപികയാണെന്നു മനേസര്‍ വനിതാ പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ മീണ പറഞ്ഞു. സംഭവമറിഞ്ഞ ഉടനെ മാതാവ് എന്‍എസ്ജി ഗ്രൂപ്പ് കമ്മാന്‍ഡര്‍ നരേഷ്‌കുമാര്‍ ശര്‍മയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെയും മറ്റും തെളിവുകളുടെ അടിസ്ഥാനത്തില്‍ കമ്മാന്‍ഡോ തെറ്റുകാരനാണെന്ന് കണ്ടെത്തുകയും പോലിസിനു കൈമാറുകയുമായിരുന്നു. അന്വേഷണം തുടരുകയാണെന്നു പോലിസ് അറിയിച്ചു. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.



Next Story

RELATED STORIES

Share it