India

നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ്‌ഷോയ്ക്ക് അനുമതിയില്ല; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ബിജെപി

നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ്‌ഷോയ്ക്ക് അനുമതിയില്ല; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ബിജെപി
X
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ റോഡ്‌ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് പോലിസ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂരില്‍ നടത്താനിരുന്ന റോഡ്‌ഷോയ്ക്കാണ് അനുമതി നിഷേധിച്ചത്. സുരക്ഷാകാരണങ്ങളാലാണ് അനുമതി നല്‍കാത്തതെന്നാണ് പൊലീസ് വിശദീകരണം. കോയമ്പത്തൂര്‍ ടൗണില്‍ നാലു കിലോമീറ്റര്‍ ദൂരത്തിലായി റോഡ്‌ഷോ നടത്തുന്നതിനാണ് പോലിസില്‍ നിന്ന് ബിജെപി അനുമതി തേടിയത്. 1998ല്‍ ബോംബ് സ്‌ഫോടനം നടന്ന ആര്‍.എസ്.പുരം ആണ് റോഡ്ഷോ സമാപനത്തിന് തീരുമാനിച്ചിരുന്നത്.

റോഡ്‌ഷോയ്ക്ക് അനുമതി തേടി ബിജെപി ഹൈക്കോടതിയെ സമീപിച്ചു.പരീക്ഷയുള്ള കുട്ടികളെ ബാധിക്കുമെന്നാണ് പോലിസ് വിശദീകരണം. സുരക്ഷാ ഭീഷണി ഉണ്ടെന്നും പോലിസ് കോടതിയെ അറിയിച്ചു.


Next Story

RELATED STORIES

Share it