India

ഹിജാബ് ധരിച്ച് വന്നാല്‍ സ്വര്‍ണമില്ല; പുതിയ നിര്‍ദ്ദേശവുമായി ബിഹാറിലെ ജൂവലറി ഉടമകള്‍

ഹിജാബ് ധരിച്ച് വന്നാല്‍ സ്വര്‍ണമില്ല; പുതിയ നിര്‍ദ്ദേശവുമായി ബിഹാറിലെ ജൂവലറി ഉടമകള്‍
X

പട്ന: ഹിജാബ്, നിഖാബ്, തുടങ്ങിയവ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ മുഖം മറച്ചെത്തുന്നവര്‍ക്ക് സ്വര്‍ണം വില്‍ക്കുന്നത് നിരോധിച്ച് കൊണ്ട് ബിഹാറിലെ ഓള്‍ ഇന്ത്യ ജ്വല്ലേഴ്സ് ആന്‍ഡ് ഗോള്‍ഡ്സ്മിത്ത് ഫെഡറേഷന്‍ രംഗത്ത്. സുരക്ഷാ ആശങ്കകള്‍ ഉള്ളതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ഫെഡറേഷന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് കുമാര്‍ വര്‍മ്മ പറഞ്ഞു. സ്വര്‍ണത്തിന് വലിയ വിലയാണിപ്പോള്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 140,000 കടന്നു. വെള്ളി കിലോയ്ക്ക് 250,000രൂപയാണ് വില. മുഖം മറച്ച് എത്തുന്നവര്‍ ചിലപ്പോള്‍ ഒരു സംഘമായി എത്തി കവര്‍ച്ച നടത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പല സംസ്ഥാനങ്ങളിലും മോഷ്ടാക്കള്‍ ഇത്തരത്തില്‍ കവര്‍ച്ച നടത്തിയ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ടെന്നും വര്‍മ്മ ചൂണ്ടിക്കാട്ടി. കടക്കാരെ വെടി വച്ച സംഭവങ്ങള്‍ പോലുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെയും മുഖാവരണം മാറ്റാനല്ല തങ്ങളുടെ തീരുമാനം മറിച്ച് സ്വര്‍ണം വാങ്ങും മുമ്പ് അവര്‍ അവരുടെ മുഖം കാട്ടിയിരിക്കണം. ആളുകള്‍ സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇടപാടുകാരുടെ മുഖം കണ്ട് മാത്രമേ കച്ചവടം അനുവദിക്കൂ. പുരുഷന്‍മാരായാലും ഹെല്‍മറ്റോ ഗാംചയോ പോലുള്ളവ ധരിച്ച് വന്നാല്‍ സ്വര്‍ണം വാങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



Next Story

RELATED STORIES

Share it