India

ബിജെപിയ്‌ക്കൊപ്പം പോയ രീതി തെറ്റ്; നിതീഷിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നിതീഷ് ബിജെപിയുമായി കൂട്ടുചേര്‍ന്ന രീതിയെ പാര്‍ട്ടി വൈസ് പ്രസിഡന്റ് കൂടിയായ പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചത്. മഹാസഖ്യത്തില്‍നിന്നു പുറത്തുവന്ന നിതീഷ് ജനവിധി തേടി അധികാരത്തിലെത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് കിഷോര്‍ പറഞ്ഞു.

ബിജെപിയ്‌ക്കൊപ്പം പോയ രീതി തെറ്റ്; നിതീഷിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍
X

പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മഹാസഖ്യത്തില്‍നിന്നു പുറത്തുപോയ രീതിയെ വിമര്‍ശിച്ച് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍ രംഗത്ത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നിതീഷ് ബിജെപിയുമായി കൂട്ടുചേര്‍ന്ന രീതിയെ പാര്‍ട്ടി വൈസ് പ്രസിഡന്റ് കൂടിയായ പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചത്. മഹാസഖ്യത്തില്‍നിന്നു പുറത്തുവന്ന നിതീഷ് ജനവിധി തേടി അധികാരത്തിലെത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് കിഷോര്‍ പറഞ്ഞു. ബീഹാറിന്റെ താല്‍പര്യം കണക്കിലെടുത്താണെങ്കില്‍ മഹാസഖ്യത്തില്‍നിന്നു പുറത്തുവന്നതില്‍ പ്രശ്‌നമുണ്ടായിരുന്നില്ല.

എന്നാല്‍, അതിന് സ്വീകരിച്ച വഴി താന്‍ അംഗീകരിക്കുന്നില്ല. ബിജെപിയുമായി സഖ്യം ചേരുന്നതിനു മുമ്പ് തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു നിതീഷ് ചെയ്യേണ്ടിയിരുന്നതെന്നാണ് അന്നും ഇന്നും തന്റെ കാഴ്ചപ്പാട്. നിതീഷ് കുമാര്‍ മഹാസഖ്യത്തില്‍നിന്നു പുറത്തുപോയത് ശരിയോ തെറ്റോ എന്നളക്കാന്‍ തന്റെ കൈയില്‍ മുഴക്കോലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017 ജൂലൈയിലാണ് നിതീഷ് കുമാര്‍ ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യത്തില്‍നിന്നു പുറത്തുവന്നത്. പിന്നീട് ബിജെപിയുമായി ചേര്‍ന്നു നിതീഷ് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. നിതീഷ് കുമാറിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍ നടത്തിയ പ്രസ്താവനയെ അനുകൂലിച്ച് ആര്‍ജെഡി എംഎല്‍എയും പാര്‍ട്ടി വക്താവുമായ ഭായ് വീരേന്ദ്ര രംഗത്തെത്തി. മഹാസഖ്യത്തില്‍നിന്ന് പുറത്തുപോയ നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it