- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീരവ് മോദി കേസ്: സഹോദരിയുടെ അക്കൗണ്ടിൽ നിന്ന് 17 കോടി ഇഡി വീണ്ടെടുത്തു
പണമിടപാട് കേസിൽ മാപ്പുസാക്ഷിയായ നീരവ് മോദിയുടെ സഹോദരി പൂർവി മോദി തന്നെയാണ് അക്കൗണ്ടിനെക്കുറിച്ച് ഇഡിയെ അറിയിച്ചത്.

മുംബൈ: വജ്ര വ്യാപാരി നീരാവ് മോദിയുടെ സഹോദരി പൂർവി മോദിയുടെ യുകെയിലെ ബാങ്ക് അക്കൗണ്ടിൽനിന്നു 17.25 കോടി രൂപ വീണ്ടെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).
പണമിടപാട് കേസിൽ മാപ്പുസാക്ഷിയായ നീരവ് മോദിയുടെ സഹോദരി പൂർവി മോദി തന്നെയാണ് അക്കൗണ്ടിനെക്കുറിച്ച് ഇഡിയെ അറിയിച്ചത്. അക്കൗണ്ടിലെ പണം പൂർവിയുടേത് അല്ലെന്നും അക്കൗണ്ട് ഉപയോഗിച്ചിരുന്നത് നീരവ് മോദി ആണെന്നും ഇഡി പ്രസ്താവനയിൽ അറിയിച്ചു.
നീരവ് മോദിയും അമ്മാവൻ മെഹുല്‍ ചോക്‌സിയും പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു 13,600 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിലാണ് അന്വേഷണം നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് (പിഎംഎൽഎ) ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
തട്ടിപ്പ് പുറത്തായതിനു പിന്നാലെ 2018 ജനുവരി ആദ്യവാരമാണ് മോദി ഇന്ത്യ വിട്ടത്. 2019 മാർച്ചിൽ യുകെയിൽ അറസ്റ്റിലായ നീരവ് മോദി ഇപ്പോൾ ലണ്ടനിലെ വാർഡ്‌സ്വോർത്ത് ജയിലിലാണ്. ഇതുവരെ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി നീരവ് മോദിയുടെ 2,400 കോടിയുടെ സ്വത്ത് ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
കീഴ്‌ക്കോടതി ഉത്തരവിട്ട കൈമാറ്റത്തിനെതിരേ നീരവ് മോദി ഈ ആഴ്ച ആദ്യം യുകെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യുകെയിലെ കോടതി ഉത്തരവിനെ തുടർന്ന് നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ യുകെ സർക്കാർ ഏപ്രിലിൽ അനുമതി നൽകിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















