India

നിമിഷപ്രിയയുടെ മോചനം; ഇടപെടലാവശ്യപ്പെട്ടുളള ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

നിമിഷപ്രിയയുടെ മോചനം; ഇടപെടലാവശ്യപ്പെട്ടുളള ഹരജി സുപ്രിം കോടതി   ഇന്ന്  പരിഗണിക്കും
X


ന്യൂഡല്‍ഹി:
യമന്‍ പൗരനെ കൊലപ്പെടുത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുളള ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി യെമനിലേക്ക് പോകാന്‍ അനുവദിക്കണമെന്ന ആക്ഷന്‍ കൗണ്‍സിലിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തളളിയിരുന്നു.

സുരക്ഷാ പ്രശ്‌നങ്ങളുളളതിനാല്‍ യാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് കാണിച്ചായിരുന്നു വിദേശ മന്ത്രാലയത്തിന്റെ വിശദീകരണം. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പരിഗണിക്കുക.

Next Story

RELATED STORIES

Share it